ബ്ലൂ വെയില്‍ പോലുള്ള കൊലയാളി ഗെയിമുകള്‍ക്കെതിരെ നടപടി വേണം: കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡൽഹി, വെള്ളി, 13 ഒക്‌ടോബര്‍ 2017 (17:01 IST)

 Supreme court , Blue whale , police , game , ബ്ലൂ വെയില്‍ , സുപ്രീംകോടതി , കൊലയാളി ഗെയിം
അനുബന്ധ വാര്‍ത്തകള്‍

അപകടകാരിയായ ബ്ലൂ വെയില്‍ പോലുള്ള ഗെയിമുകളുടെ വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികളെടുക്കാൻ കേന്ദ്രസർക്കാരിനു സുപ്രീംകോടതിയുടെ നിർദേശം.

ഇത്തരം ഗെയിമുകളുടെ വ്യാപനം തടയാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുന്നത് പരിഗണിക്കണം. ഗെയിമുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഹർജികൾ പരിഗണിക്കരുതെന്നും ഹൈക്കോടതികൾക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

 ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കൊളയാളി ഗെയിമുകളെ സംബന്ധിച്ച് കേന്ദ്രസർക്കാരിനു നിര്‍ദേശം നല്‍കിയത്. ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, ഡിവൈ ചന്ദ്രചൂഡ് എന്നിവരും ബെ‍ഞ്ചിൽ അംഗങ്ങളായിരുന്നു.

ബ്ലൂ വെയില്‍ പോലെയുള്ള ഫയര്‍വാള്‍സിന്റെ സ്വാധീനത്തില്‍ നിരവധി പേര്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് സ്വദേശി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വി ടി ബൽറാമിനെ ചോദ്യം ചെയ്യണമെന്ന് കുമ്മനം; ആന്റണിയുടെ മൗനത്തിന് കാരണം മകന്റെ ബന്ധങ്ങൾ ?

വിടി ബൽറാം എംഎൽഎയെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം ...

news

‘എന്റെ മകന്റെ കൈകൾ ശുദ്ധമാണ്, 80 കോ​ടി വ​രു​മാ​ന​മു​ള്ള​പ്പോ​ഴും ക​മ്പനി ന​ഷ്ട​ത്തി​ൽ’ - മൗ​നം വെ​ടി​ഞ്ഞ് അ​മി​ത് ഷാ

മ​ക​ൻ ജെയ് ഷാ​യ്ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ബി​ജെ​പി ദേ​ശീ​യ ...

Widgets Magazine