രക്തദാനം തീര്‍ഥാടനത്തേക്കാള്‍ മഹത്തരം: ഹര്‍ഷവര്‍ധന്‍

 രക്തദാനം,തീര്‍ഥാടനം,ഹര്‍ഷവര്‍ധന്‍
ന്യൂഡല്‍ഹി| VISHNU.NL| Last Modified ശനി, 21 ജൂണ്‍ 2014 (15:48 IST)
രക്തദാനം തീര്‍ത്ഥാ‍ടനത്തേക്കാള്‍ മഹത്തരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. രാജ്യത്ത് രക്തം ആവശ്യത്തിന് രോഗികള്‍ക്ക് കിട്ടാതെ വരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ അഭിപ്രാ‍യം. രാജ്യവ്യാപകമായി രക്തദാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന തരത്തിലുള്ള ബോധവല്‍ക്കരണ പരിപാടി ഡല്‍ഹിയില്‍ ഉത്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.

നിങ്ങള്‍ ഹജ്ജിനു പൊയ്ക്കൊള്ളു അമ്പലങ്ങളിലും പള്ളികളിലുമൊക്കെ പൊയ്ക്കോളു എന്നാല്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും രക്തദാന ക്യാമ്പില്‍ പൊയ്ക്കൂടെ എന്നദ്ദേഹം ചോദിച്ചു. അങ്ങെയാണെങ്കില്‍ മറ്റേത് തീര്‍ഥാടനത്തേക്കളും ആ പ്രവ്^ത്തി സാര്‍ഥകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റിയാണ് രക്തദാന വാരത്തിന്റെ ഭാഗമായി പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തിന്‍ പ്രതിവര്‍ഷം 12 മില്ല്യണ്‍ യൂണിറ്റ് രക്തം ആവശ്യമുണ്ട്. എന്നല്‍ ലഭിക്കുന്നത് 10 മില്ല്യണ്‍ മാത്രമാണെന്നും അദ്ദേഹം പറയുന്നു. അടുത്ത വര്‍ഷം ഈ സമയമാകുമ്പോള്‍ നമുക്ക് ഈ പരിമിതി മറികടക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :