സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 11 ജനുവരി 2025 (12:45 IST)
ഹിന്ദി ദേശീയ ഭാഷ അല്ലെന്ന ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി നേതാവ് അണ്ണാമലൈ.
ഹിന്ദി രാഷ്ട്രഭാഷ അല്ലെന്നും പ്രിയ സുഹൃത്ത് ആര്‍ അശ്വിന്‍ പറഞ്ഞത് ശരിയാണെന്നും സൗകര്യപ്രദമായ ഭാഷയാണ് അതൊന്നും ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ പറഞ്ഞു. ഹിന്ദി ദേശീയ ഭാഷ അല്ലെന്നും ഔദ്യോഗിക ഭാഷ മാത്രമാണെന്നും രവിചന്ദ്രന്‍ അശ്വിന്‍ പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ എന്‍ജിനീയറിങ് കോളേജിലാണ് ബിരുദധാന ചടങ്ങില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ആര്‍ അശ്വിന്‍ ഇക്കാര്യം പറഞ്ഞത്. താരത്തിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഹിന്ദി ഭാഷ ദക്ഷിണേന്ത്യയില്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന ആരോപണം വര്‍ഷങ്ങളായി നിലനില്‍ക്കുകയാണ്. ഇതിനിടയിലാണ് തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.