ബിജെപി പിളര്‍പ്പിന്റെ വക്കില്‍... തമിഴ്നാട്ടില്‍ ആര്‍‌എസ്‌എസ് നേതാക്കള്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കി...!

ചെന്നൈ| VISHNU N L| Last Modified വെള്ളി, 13 നവം‌ബര്‍ 2015 (20:13 IST)
ബിജെപി തമിഴ്നാട് ഘടകത്തിനെ വെല്ലുവിളിച്ച് സംസ്ഥാനത്തെ ആര്‍‌എസ്‌എസ് നേതാക്കള്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ബിജെപിയുടെ തമിഴ്‌നാട് ഘടകം അതിന്റെ വേരുകള്‍ മറക്കുന്നവെന്ന വിമര്‍ശനം ഉന്നയിച്ചാണ് ആര്‍എസ്എസ് നേതാക്കള്‍ പാര്‍ട്ടി രൂപീകരിച്ചത്.

പതിനൊന്ന് ഹിന്ദുത്വ സംഘടനകളെ കൂട്ടിയോജിപ്പിച്ച് രൂപീകരിച്ച ഭാരതീയ വികാസ് ശക്തി എന്ന പാര്‍ട്ടിയാണ് രൂപീകരിച്ചിരിക്കുന്നത്. നേരത്തെ ആര്‍എസ്എസ് നേതൃത്വത്തില്‍ ഇരുന്നവരും ഇപ്പോഴും സജീവമായി നേതൃത്വത്തിലുള്ളവരുമായ ഒരു വിഭാഗം നേതാക്കളുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്

എബിവിപിയിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ എം. രാമമൂര്‍ത്തിയാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. ആര്‍എസ്എസ് സൈദ്ധാന്തികനും ബിജെപി മുന്‍ നേതാവുമായ കെ എന്‍ ഗോവിന്ദാചാര്യയാണ് പുതിയ പാര്‍ട്ടിയുറ്റെ പിറവിക്ക് പിന്നിലെന്നാണ് വിവരങ്ങള്‍.

ആര്‍എസ്എസ് നേതാവായ ആത്മ ചൈതന്യാനന്ദയാണ് തമിഴ്‌നാട്ടില്‍ പുതിയ പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്നത്. എല്ലാ ഹിന്ദുത്വ സംഘടനകളും ഒരുമിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് പാര്‍ട്ടി പ്രഖ്യാപനം പരസ്യമാക്കിക്കൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തമിഴ്‌നാട്ടില്‍ മറ്റൊരു കോണ്‍ഗ്രസായി ബി.ജെ.പി തരംതാഴ്ന്നുവെന്ന് രാമമൂര്‍ത്തി ആരോപിച്ചു.

1989 മുതല്‍ 45ഓളം ഹിന്ദു സംഘടനാ പ്രവര്‍ത്തകന്‍ തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഹിന്ദുത്വം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ക്ക് താല്‍പ്പര്യമില്ലെന്നും രാമമൂര്‍ത്തി കുറ്റപ്പെടുത്തി. പുതിയ സംഭവ വികാസങ്ങളോട് ബിജെപി ദേശീയ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബിജെപിയുടെ നിലവിലെ നേതൃത്വത്തിനെതിരെ ഗോവിന്ദാചാര്യ രംഗത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ കൂടി അറിവോടെ തമിഴ്‌നാട്ടില്‍ ബിജെപിക്ക് ബദലായി പുതിയ പാര്‍ട്ടി രൂപീകരിച്ചത് ശ്രദ്ദേയമാണ്. സമാനമായ പല നീക്കങ്ങളും തഴയപ്പെട്ട രാജ്യത്തെ ബിജെപി നേതാക്കള്‍ ആരംഭിക്കുന്നുണ്ടെന്നാണ് വിവരങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്
ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ ...

ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ ...

ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്
ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വ്വേ ...

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ...

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം. സിപിഎം നേതാവും ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ
മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ പതിനായിരം കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ
ഇതോടെ കമ്പനികളില്‍ ജോലിയ്ക്കായി അപേക്ഷിക്കുമ്പോള്‍ വൈദ്യപരിശോധന നടത്തി മെഡിക്കല്‍ ...