ന്യൂഡല്‍ഹി|
AISWARYA|
Last Modified ശനി, 30 ഡിസംബര്‍ 2017 (12:50 IST)
കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തെ അപമാനിക്കുകയും കുല്‍ഭൂഷന്റെ ഭാര്യയുടെ ചെരിപ്പ് ഊരി വാങ്ങി ഫോറന്‍സിക് പരിശോധനയക്ക് അയക്കുകയും ചെയ്ത പാക് നടപടിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ബിജെപി നേതാവ്. ഓണ്‍ലൈനില്‍ ഒരു ജോഡി ചെരിപ്പ് ബുക്ക് ചെയ്ത് പാക്ക് ഹൈക്കമ്മീഷന്റെ മേല്‍വിലാസത്തില്‍ അയച്ചുകൊടുക്കുകയായിരുന്നു ഡല്‍ഹിയിലെ ബിജെപി വക്താവായ തജീന്ദര്‍ പാല്‍ സിങ് ബഗ്ഗ.
ഓണ്‍ലൈനില്‍ ചെരിപ്പ് ബുക്ക് ചെയ്ത് അത് എത്തിക്കാനുള്ള അഡ്രസിന്റെ സ്ഥാനത്ത് പാക് ഹൈക്കമ്മീഷണറുടെ പേരും അഡ്രസും വെക്കുകയായിരുന്നു ഇദ്ദേഹം.പാക്കിസ്ഥാന് നമ്മുടെ ചെരിപ്പ് വേണം. അതുകൊണ്ട് അവര്‍ക്ക് അത് തന്നെ നല്‍കാം. ഞാന്‍ ആമസോണില്‍ ഓണ്‍ലൈനായി ഒരു ജോഡി ചെരിപ്പ് ബുക്ക് ചെയ്യുകയും അത് പാക് ഹൈക്കമ്മീഷന് അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ഇന്ത്യയിലെ ഓരോരുത്തരും ഒരോ ചെരിപ്പ് ഓര്‍ഡര്‍ ചെയ്ത് പാക്കിസ്ഥാന് അയച്ചുകൊടുക്കുകയും വേണം അദ്ദേഹം ട്വീറ്റ് ചെയ്തു.