രാത്രി 12 മണിക്ക് മുമ്പ് പുതുവര്‍ഷ പരിപാടികള്‍ അവസാനിപ്പിക്കണമെന്ന് സംഘപരിവാര്‍; സദാചാര പൊലീസിംഗ് നടത്താന്‍ ഒരു സംഘടനയേയും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി

ബംഗുളുരു, വെള്ളി, 29 ഡിസം‌ബര്‍ 2017 (14:34 IST)

പുതുവര്‍ഷ പരിപാടികളില്‍ നിയന്ത്രണവും വിലക്കും ഏര്‍പ്പെടുത്തി സംഘപരിവാര്‍ രംഗത്ത്. രാത്രി 12 മണിക്ക് മുമ്പ് പുതുവര്‍ഷ പരിപാടികള്‍ അവസാനിപ്പിക്കണമെന്നതടക്കമുളള നിയന്ത്രണ നിര്‍ദ്ദേശങ്ങളുമായാണ് സംഘപരിവാര്‍ എത്തിയിരിക്കുന്നത്.
 
ലഹരിയുപയോഗവും, ലൈംഗിക അഴിഞ്ഞാട്ടവുംആണ് നടക്കുന്നതെന്നും അതിനാല്‍ നിയന്ത്രണം വേണമെന്നും ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകള്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്. അതേസമയം സദാചാര പൊലീസിംഗ് നടത്താന്‍ ഒരു സംഘടനയേയും അനുവദിക്കില്ലെന്നും കര്‍ണ്ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഢി പറഞ്ഞു. എല്ലാവര്‍ഷവും ഇത്തരം എതിര്‍പ്പുകളുമായി ഹിന്ദുസംഘടനകള്‍ രംഗത്തെത്താറുണ്ടെന്നും ഇത്തവണ അത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മുഖ്യമന്ത്രിയെ ഇന്നു വൈകുന്നേരത്തിനകം വധിക്കുമെന്ന് അജ്ഞാത സന്ദേശം; സുരക്ഷ ശക്തമാക്കി പൊലീസ്

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് അജ്ഞാതന്റെ ഭീഷണി. തൃശൂര്‍ ഈസ്റ്റ് പൊലീസ് ...

news

കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു, വിവരം പുറത്തു പറയാതിരിക്കാന്‍ അഞ്ച് രൂപ വീതം നല്‍കി; ഒടുവില്‍ അറുപതുകാരന്‍ അറസ്റ്റിലായത് ഇങ്ങനെ !

പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ച അറുപതുകാരന്‍ പൊലീസ് പിടിയില്‍. ...

news

അടുത്ത വര്‍ഷം മോഹന്‍ലാല്‍ തകര്‍ക്കും, വരാനുള്ളത് മുഴുവന്‍ വിസ്മയങ്ങള്‍ !

മോഹന്‍ലാലിനെ സംബന്ധിച്ച് 2018 ഒരു അടിപൊളി വര്‍ഷമായിരിക്കും. വരാനുള്ളത് മുഴുവന്‍ ഗംഭീര ...

news

കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുമ്പോൾ മമ്മൂട്ടി ജാഗ്രത പുലർത്തണമെന്ന് പറയാൻ ഞാൻ ആളായിട്ടില്ല: ആഷിഖ് അബു

മമ്മൂട്ടിയെപ്പോലുള്ള സീനിയർ താരങ്ങൾ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കൂടുതൽ ...

Widgets Magazine