Sonali phogat: ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് ഹൃദയാഘാതം മൂലം അന്തരിച്ചു

അഭിറാം മനോഹർ| Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2022 (15:38 IST)

പനാജി: ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഗോവയിൽ വെച്ച് ഹൃദയാഘാതം മൂലമായിരുന്നു മരണം. സൊണാലി തൻ്റ ചില സ്റ്റാഫുകൾക്കൊപ്പം കുറച്ചുദിവസങ്ങൾക്ക് മുൻപാണ് ഗോവയിൽ എത്തിയത്.

ബിഗ് ബോസ് 14 സീസണിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ മത്സരാർഥിയായി സൊണാലി മത്സരിച്ചിരുന്നു. അതിന് ശെഷം വലിയ ജനപ്രീതിയാണ് ഇവർക്ക് ലഭിച്ചത്. 2019ലെ ഹരിയാന തിരെഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ നിയമസഭയിലേക്ക് താരം മത്സരിച്ചിരുന്നു. ടിക്ടോക് താരമെന്ന നിലയിലും സൊണാലി ഏറെ പ്രശസ്തയായിരുന്നു.

2016ലെ ഏക് മാ ജോ ലാഖോൻ കേ ലിയെ ബാനി അമ്മ എന്ന സീരീയലിലൂടെയാണ് സൊണാലി ഫോഗട്ട് അഭിനയരംഗത്തെത്തിയത്.നിരവധി പഞ്ചാബി, ഹരിയാന മ്യൂസിക് വീഡിയോകളുടെ ഭാഗമായിട്ടുണ്ട്. ദ സ്റ്റോറി ഓഫ് ബദ്മാഷ്ഗഡ് (2019) എന്ന വെബ് സീരീസിലാണ് അവർ അവസാനമായി അഭിനയിച്ചത്. 2016 ഡിസംബറിൽ സൊണാലിക്ക് ഭർത്താവ് സഞ്ജയ് ഫോഗട്ടിനെ നഷ്ടപ്പെട്ടിരുന്നു. ഇവർക്ക് യശോധര ഫോഗട്ട് എന്നൊരു മകളുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :