അഭിറാം മനോഹർ|
Last Modified ശനി, 13 ഓഗസ്റ്റ് 2022 (16:26 IST)
ഫെയ്സ്ബുക്കിൽ കൗമാരക്കാരുടെ കൊഴിഞ്ഞുപോക്കെന്ന് കണക്കുകൾ.
യുഎസിലെ ഫെയ്സ്ബുക്ക് ഉപഭോക്താക്കളിൽ 13-17 വയസുള്ള കൗമാരക്കാരുടെ എണ്ണത്തിൽ വലിയ ഇടുവുണ്ടായതായി പ്യൂ റിസർച്ച് സെൻ്റർ പുറത്തുവിട്ട കണക്കുകൾ പറയുന്നു.
2014- 15 കാലഘട്ടത്തിൽ ഫെയ്സ്ബുക്ക് ഉപഭോക്താക്കളിൽ 71 ശതമാനം പേരും കൗമാരക്കാരായിരുന്നുവെങ്കിൽ ഇന്നത് 32 ശതമാനം മാത്രമാണ്. ഇൻസ്റ്റഗ്രാം,ഫെയ്സ്ബുക്ക്,സ്നാപ്ചാറ്റ് എന്നിങ്ങനെയുള്ള സമൂഹമാധ്യമങ്ങളിൽ ഏറ്റവും അധികം കൗമാരക്കാരുള്ളത് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കാണ്. ടിക്ടോക്ക് ഉപഭോക്താക്കളിൽ 67 ശതമാനം കൗമാരക്കാരാണ്.
ഗൂഗിളിൻ്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിലും കൗമാരക്കാരുടെ സാന്നിധ്യം ഉയർന്നിട്ടുണ്ട്.95 ശതമാനം കൗമാരക്കാരായ ഉപഭോക്താക്കളാണ് യൂട്യൂബിനുള്ളത്. 67 ശതമാനം കൗമാരക്കാരായ ഉപഭോക്താക്കളുള്ള ടിക് ടോക്ക് ഈ പട്ടികയില്‍ രണ്ടാമതാണ്. 32 ശതമാനം കൗമാരക്കാരുടെ സാന്നിധ്യമാണ് ഫെയ്സ്ബുക്കിനുള്ളത്.. ട്വിറ്റര്‍, ട്വിച്ച്, വാട്‌സാപ്പ് തുടങ്ങിയ സേവനങ്ങളാണ് പട്ടികയില്‍ ഫെയ്‌സ്ബുക്കിന് പിന്നിലുള്ളത്.