ബി ജെ പി സര്‍ക്കാര്‍ പരസ്യത്തിനു മാത്രമായി ചിലവഴിച്ചത് 6.61 കോടി രൂപ, കോണ്‍ഗ്രസ് ചിലവഴിച്ചതിനേക്കാള്‍ ഒമ്പതിരട്ടി

മുംബൈ| rahul| Last Updated: ശനി, 6 ഫെബ്രുവരി 2016 (15:46 IST)
ആറുമാസം കൊണ്ട് ബി ജെ പി നേതൃത്വം കൊടുക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ ചിലവാക്കിയത് 6.61 കോടി രൂപ!
ബജറ്റില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചിലവഴിച്ച
കണക്കല്ല ഇത്. 2015 ഏപ്രില്‍ മാസം മുതല്‍ ഡിസംബര്‍ മാസം വരെ പരസ്യങ്ങള്‍ക്കായി
മാത്രം സര്‍ക്കാര്‍ ചിലവഴിച്ച പണത്തിന്റെ കണക്കാണിത്.

വിവരാവകാശ നിയമപ്രകാരം ‘ഇന്ത്യന്‍ എക്സ്പ്രസ്’ പത്രം സമര്‍പ്പിച്ച അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഈ രേഖകളുള്ളത്.
ഇത് കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചിലവാക്കിയതിനേക്കാള്‍
50 ശതമാനത്തിന് മുകളിലാണ്.

കണക്കുകള്‍ പ്രകാരം 2011-2014 കാലയളവില്‍ കോണ്‍ഗ്രസ് - എന്‍ സി പി സര്‍ക്കാര്‍ ചിലവിട്ടത് 4.25 കോടി രൂപയാണ്.
എന്നാല്‍ 2011-12 കാലയളവില്‍ ഇത് 71.01 രൂപ
ലക്ഷം മാത്രമാണ്. ഈ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപിയുടേത് ഒമ്പതിരട്ടിയിലധികം വരും.

പിന്നീടുള്ള വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് - എന്‍ സി പി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി കൂടുതല്‍ തുക നീക്കി വച്ചെങ്കിലും ബിജെപി സര്‍ക്കാര്‍ ചിലവിട്ടതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരേ കുറവാണ്.

വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കേണ്ട പണം സര്‍ക്കാര്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതിനോട് യോജിക്കാനാകില്ലെന്ന് മുന്‍ വിവരാവകാശ കമ്മീഷണര്‍ ശൈലേഷ് ഗാന്ധി പറഞ്ഞു.


“സര്‍ക്കാര്‍, പരസ്യങ്ങള്‍ക്കായി ഭീമമായ തുകയാണ് ചിലവഴിക്കുന്നത്,
ഭരണത്തിലിരിക്കുന്ന പാര്‍ട്ടികള്‍ വഴിയാണ് 99 ശതമാനം പരസ്യങ്ങളും നല്‍കുന്നത്. ഇത്തരം പരസ്യങ്ങള്‍ നല്‍കേണ്ടത് പാര്‍ട്ടി ഫണ്ട് ഉപയോഗിച്ചാകണം , അല്ലാതെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നാകരുത്.” അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :