ബിജെപിയുടെ കവാടങ്ങൾ തുറന്നു കിടക്കുന്നു, ആര്‍ക്കുവേണേലും വരാം: കുമ്മനം

ബിജെപി , അമിത് ഷാ , കുമ്മനം രാജശേഖരൻ , അമിത് ഷാ , തെരഞ്ഞെടുപ്പ്
ആലുവ| jibin| Last Modified വ്യാഴം, 4 ഫെബ്രുവരി 2016 (14:33 IST)
ബിജെപിയുടെ കവാടങ്ങൾ തുറന്നു കിടക്കുകയാണെന്ന് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ബിജെപിയെ അംഗീകരിക്കുന്ന, ആശയങ്ങളോട് ചേരുന്ന ആർക്കും സ്വാഗതം. വരാൻ ആഗ്രഹമുള്ളവരുമായി ചർച്ച നടത്തും. പ്രമുഖരുടെ ഒരു വലിയനിര തന്നെ തെ‍രഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു.

പതിനഞ്ചു പേരടങ്ങുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കും. ആരൊക്കെ എവിടൊക്കെ മൽസരിക്കുമെന്നത് സംബന്ധിച്ച് കമ്മിറ്റിയിൽ തീരുമാനമെടുക്കും. ജയിക്കുന്നതിനും ഭരിക്കുന്നതിനും വേണ്ടിയാണ് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പങ്കെടുത്ത കോർ പാർട്ടി കമ്മിറ്റി യോഗത്തിന് ശേഷമാണ് കുമ്മനം ഇക്കാര്യം പറഞ്ഞത്. ഇത്തവണ ബിജെപി ജയിക്കാനും ഭരിക്കാനുമാണ് മത്സരിക്കുന്നതെന്നും അവകാശപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :