ബിഹാര്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയില്‍: മാഞ്ചി രാജിവെച്ചു

 ജീതന്‍ റാം മാഞ്ചി , മുഖ്യമന്ത്രി , ബിജെപി , ബിഹാര്‍
പട്ന| jibin| Last Modified വെള്ളി, 20 ഫെബ്രുവരി 2015 (11:45 IST)
ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനു വിരാമമിട്ട് ബിഹാര്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചി രാജിവെച്ചു. രാവിലെ പത്തു മണിയോടെ വിശ്വാസ വോട്ട് നടക്കാനിരിക്കെയാണ് ഗവര്‍ണറെ നേരില്‍ കണ്ട് മാഞ്ചി രാജി സമര്‍പ്പിച്ചത്. ബിഹാര്‍ നിയമസഭ പിരിച്ചു വിടണമെന്നും മാഞ്ചി ആവശ്യപ്പെട്ടു. എന്നാല്‍ നിയമസഭ പിരിച്ചു വിടണോ തുടങ്ങിയ തീരുമാനങ്ങള്‍ ഗവര്‍ണര്‍ സ്വീകരിക്കും. മാഞ്ചിയുടെ ഈ തീരുമാനത്തോടെ പുതിയ പ്രതിസന്ധിയാണ് ബിഹാറില്‍ ഉടലെടുത്തിരിക്കുന്നത്.

നിലവില്‍ ബിജെപി പിന്തുണ നല്‍കിയാലും വിശ്വാസ വോട്ടെടുപ്പ് കടമ്പ കടക്കില്ലെന്ന തിരിച്ചറിവാണ് മാഞ്ചിയെ രാജിക്ക് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് നിതീഷ് രാജിവെച്ച ഒഴിവിലാണ് ഒമ്പതു മാസം മുമ്പ് മുഖ്യമന്ത്രിയായി മാഞ്ചി എത്തുന്നത്.

പിന്നീട് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ ആഗ്രഹം കാണിച്ചെങ്കിലും മാഞ്ചി പദവി വിട്ടുകൊടുക്കാന്‍ താല്‍പ്പര്യം കാണിക്കാതിരിക്കുകയും, പാര്‍ട്ടി മാഞ്ചിയെ തഴയുകയും ചെയ്യുകയുമായിരുന്നു. തുടര്‍ന്നായിരുന്നു ബിഹാറില്‍ രാഷ്ട്രീയ അനിശ്ചിതത്വം സംജാതമായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :