ജനങ്ങളെ എല്ലായ്‌പ്പോഴും വിഡ്‌ഢികളാക്കാൻ സാധിക്കില്ല: ശിവസേന

ബീഹാര്‍ തെരഞ്ഞെടുപ്പ് , ശിവസേന , ബീഹാര്‍ , നിതീഷ് കുമാര്‍ , ജെ ഡി യു
ബീഹാർ| jibin| Last Modified തിങ്കള്‍, 9 നവം‌ബര്‍ 2015 (12:21 IST)
ബീഹാര്‍ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ കനത്ത തോല്‍വിയെ പരിഹസിച്ചും കുറ്റപ്പെടുത്തിയും മുഖപത്രമായ സാം‌മ്‌ന. ജനങ്ങളെ എല്ലായ്‌പ്പോഴും വിഡ്‌ഢികളാക്കാൻ സാധിക്കില്ല എന്നതിന് തെളിവാണ് ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം. മാന്യമായ ഭാഷയില്‍ സംസാരിക്കുകയും നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കുകയും ചെയ്യുന്ന നിതീഷ് കുമാര്‍ മികച്ച നേതാവാണെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നുണ്ട്.

നിതീഷ് കുമാറിന്റെ സത്യസന്ധമായ പ്രചരണവും അഴിമതി രഹിതമായ ഭരണവുമാണ് ബീഹാറില്‍ മഹാസഖ്യത്തിന് ഈ വിജയം നേടിക്കൊടുക്കാന്‍ സഹായിച്ചത്. അധികാരവും പണവും കൊണ്ട് ഇനിയും ജനങ്ങളെ പറ്റിക്കാമെന്ന് കരുതേണ്ട.
അദ്ദേഹത്തിന്റെ വിജയത്തില്‍ ഇന്ത്യാക്കാര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചു. പാകിസ്ഥാനില്‍ പടക്കം പൊട്ടിയോ എന്ന് അറിയില്ലെന്നും ശിവസേന പറഞ്ഞു.

മുപ്പതിലധികം റാലികളില്‍ പ്രസംഗിച്ചിട്ടും മോഡിക്ക് ബീഹാറില്‍ വിജയം കൊണ്ടുവരാന്‍ സാധിച്ചില്ല. മഹാരാഷ്ട്രയിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ശിവസേന ജയിക്കുമെന്നും ശിവസേന മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നുണ്ട്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പഠിക്കാത്ത ബിജെപി ബീഹാര്‍ തെരഞ്ഞെടുപ്പ് പാഠമാകണമെന്നും ശിവസേന വ്യക്തമാക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :