ഇതു ജനങ്ങളുടെ വിജയം, വെറുപ്പിനുമേല്‍ സ്നേഹം നേടിയ വിജയവും: രാഹുല്‍

ബീഹാര്‍ തെരഞ്ഞെടുപ്പ് , ബീഹാര്‍ , കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി , നിതീഷ് കുമാര്‍
ന്യൂഡല്‍ഹി/പാട്‌ന| jibin| Last Modified ഞായര്‍, 8 നവം‌ബര്‍ 2015 (14:30 IST)
വിഭാഗീയതയുടെ മേല്‍ ഐക്യവും വിദ്വേഷത്തിനുമേല്‍ സ്‌നേഹവും ബീഹാറില്‍ വിജയിച്ചെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതു ജനങ്ങളുടെ വിജയമാണ്. ധാര്‍ഷ്ട്യത്തിനുമേല്‍ വിനയം നേടിയ വിജയമാണ്. വെറുപ്പിനുമേല്‍ സ്നേഹം നേടിയ വിജയമാണെന്നും രാഹുല്‍ പറഞ്ഞു.

ബീഹാറില്‍ വന്‍ വിജയം നേടിയ നിതീഷ് കുമാറിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അഭിനന്ദിച്ചു. മോഡിയും നിതീഷും തമ്മിലുള്ള തെരഞ്ഞെടുപ്പ് യുദ്ധത്തില്‍ നിതീഷ് ജയിച്ചുവെന്നു ബീഹാര്‍ വിജയത്തെ ഉദ്ധരിച്ചു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :