ബീഹാര്‍ തിരഞ്ഞെടുപ്പ്; മൂന്നാം ഘട്ടത്തില്‍ 53.32 ശതമാനം പോളിംഗ്

പട്‌ന| VISHNU N L| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2015 (19:15 IST)
ബീഹാര്‍ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തില്‍ 53.32 ശതമാനം പോളിംഗ്‌.
ആറ്‌ ജില്ലകളിൽ നിന്നായി അന്പത്‌ മണ്ഡലങ്ങളിലെ വോട്ടർമാരാണ്‌ ഇന്ന്‌ തങ്ങളുടെ സമ്മതിദാനാവകാശം നിർവഹിച്ചത്‌. ബിജെപി ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മണ്ഡലങ്ങളിലാണ് ഇത്തവണ പോളിംഗ് നടന്നത്.

ഇന്ന്‌ നടന്ന തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി നേതാവിന്റെ മകൻ തേജ്‌ പ്രതാപ്‌ യാദവ്‌ മഹുവ മണ്ഡലത്തിൽ നിന്നും തേജസ്വി യാദവ്‌ രഘോപ്പൂരിൽ നിന്നും ജനവിധി തേടി. ബി.ജെ.പി നേതാവ്‌ നന്ദ കിഷോർ യാദവ്‌, മന്ത്രിയും ജെ.ഡി.യു നേതാവുമായ ശ്യം രജക്ക്‌ എന്നിവരും ഇന്ന്‌ ജനവിധി തേടിയതിൽ പ്രമുഖരാണ്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :