ബീഹാറില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

 ബീഹാര്‍ തെരഞ്ഞെടുപ്പ് , ലാലുപ്രസാദ് യാദവ് ,  ബിജെപി , ബീഹാര്‍
പാറ്റ്‌ന| jibin| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2015 (08:12 IST)
ബീഹാര്‍ നിയമസഭയിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തലസ്ഥാനമായ പാട്ന, സരണ്‍, ബക്‌സര്‍, ഭോജ്പുര്‍, വൈശാലി, നളന്ദ എന്നിവയുള്‍പ്പെടെ 6 ജില്ലകളിലെ 50 മണ്ഡലങ്ങളിലേക്കാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 808 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 1.45 കോടി ബിഹാറികളാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക.

ലാലുപ്രസാദ് യാദവിന്റെ രണ്ടു മക്കളും ഡെപ്യൂട്ടി സ്പീക്കറും ബിജെപി ചീഫ് വിപ്പ് അടക്കമുള്ള പ്രമുഖരും മൂന്നാം ഘട്ടത്തില്‍ മത്സരിക്കുന്നു. മക്കളായ തേജസ്വി യാദവും തേജ്പ്രദാപും ജനവിധി തേടുന്നതിനാല്‍ ലാലുപ്രസാദിനും ഘട്ടം നിര്‍ണായകം തന്നെ. തേജസ്വി യാദവ് മഹുവയിലും തേജ്പ്രതാപ് രാഘോപൂരില്‍ നിന്നുമാണ് മത്സരിക്കുന്നത്. ലാലുവിന്റെ കോട്ടയായ സരണിലെ 10 മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്.

14170 പോളിംഗ് ബൂത്തുകളില്‍ 6747 എണ്ണം പ്രശ്‌ന ബാധിത ബൂത്തുകളാണ്. മാവോയിസ്റ്റ് സ്വാധീന ബൂത്തുകളില്‍ അടക്കം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 1,107 കമ്പനി അര്‍ധസൈനികരെയും സംസ്ഥാന പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ നാല്, അഞ്ച് ഘട്ടങ്ങള്‍ നവംബര്‍ ഒന്ന്, അഞ്ച് തിയതികളില്‍ നടക്കും. നവംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :