ഗോവധ നിരോധനം ദുര്‍ബലപ്പെടുത്തിയാല്‍ ജമ്മുകശ്മീരിനെ പട്ടിണിക്കിടുമെന്ന് വി‌എച്ച്‌പി ഭീഷണി

ശ്രീനഗര്‍| VISHNU N L| Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (19:34 IST)
ഗോ വധ വിഷയത്തില്‍ കടുത്ത നിലപാടുമായി ജമ്മു കശ്മീരിലെ വി‌എച്ച്പി ഘടകം രഗത്ത്. സംസ്ഥാനത്തെ ഗോവധ നിരോധന നിയമം ദുരബലപ്പെടുത്തിയാല്‍ സംസ്ഥാനത്ത് ജനങ്ങള്‍ പട്ടിണികിടക്കേണ്ടിവരുമെന്നാണ് വി‌എച്ച്പി മുന്നറിയിപ്പ്
നല്‍കിയിരിക്കുന്നത്.

സംസ്‌ഥാനത്തെ തെരുവുകള്‍ ജനങ്ങള്‍ കീഴടക്കും. ബീഫ്‌ നിരോധന ബില്‍ ദുര്‍ബലപ്പെടുകയാണെങ്കില്‍ വി.എച്ച്‌.പി ജമ്മു കാശ്‌മീരിലെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കും. കാശ്‌മീരിലെ ജനങ്ങള്‍ പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടാകും. ജനങ്ങള്‍ക്കത്‌ താങ്ങാനാവില്ല. സര്‍ക്കാര്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും വി.എച്ച്‌.പി സംസ്‌ഥാന പ്രസിഡന്റ്‌ കരണ്‍ ശര്‍മ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

ഗോവധ നിരോധന നിയമം സംബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ നോട്ടീസ് നല്‍കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. ബീഫ്‌ നിരോധന ബില്ലിന്‌ എതിരായ ചര്‍ച്ചയ്‌ക്ക് പാര്‍ലമെന്റില്‍ സ്‌പീക്കര്‍ അനുമതി നല്‍കിയാല്‍ ജമ്മു കാശ്‌മീരിന്‌ അതൊരു കറുത്ത ദിനമായിരിക്കുമെന്ന്‌ സര്‍ക്കാരിന്‌ തങ്ങള്‍ മുന്നറിയിപ്പ്‌ നല്‍കിയതായി കരണ്‍ ശര്‍മ പറയുന്നു.

തങ്ങളുടെ പ്രതീക്ഷയ്‌ക്ക് വിപരീതമായാണ്‌ കാര്യങ്ങള്‍ നടക്കുകയെങ്കില്‍ 2008നെ ഒര്‍മിപ്പിക്കുംവിധമുള്ള പ്രക്ഷോഭങ്ങള്‍ കാശ്‌മീരില്‍ അരങ്ങേറും. വിഷയം ഹിന്ദു മതവികാരവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും ലോകത്തെ ഒരു ബില്യന്‍ ഹിന്ദുക്കളുടെ വികാരങ്ങളെ തൊട്ടുകളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കരണ്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :