ഇസ്ലാമിക രീതിയിൽ ജീവിക്കണം, രാത്രി 8.30നു ശേഷം പുറത്തിറങ്ങരുത്; കശ്മീരികള്‍ക്ക് തീവ്രവാദികളുടെ മുന്നറിയിപ്പ്

ശ്രീനഗർ| VISHNU N L| Last Modified ശനി, 5 സെപ്‌റ്റംബര്‍ 2015 (08:38 IST)
ഇസ്ലാമിക രീതിയിൽ ജീവിക്കാൻ ആഹ്വാനം ചെയ്ത് തെക്കൻ കാശ്മീരിൽ പോസ്റ്ററുകൾ. രാത്രി 8.30ന് ശേഷം വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നും പോസ്റ്ററുകളിൽ ആഹ്വാനമുണ്ട്. പുൽവാമ ജില്ലയിലെ കെല്ലാർ മേഖലയിലാണ് ഹിസ്ബുൾ മുജാഹിദ്ദീന്റെ പേരിലെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഹിസ്ബുൽ മുജാഹിദ്ദീന്റെ പേരിൽ ജില്ലയിലെ കെല്ലാർ ബെൽറ്റ് മേഖലയിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

രാഷ്ട്രീയ പ്രവർത്തകർ, മയക്കുമരുന്നു വിതരണം ചെയ്യുന്നവർ, തന്നിഷ്ടക്കാർ എന്നിവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പോസ്റ്ററുകൾ മുന്നറിയിപ്പു നൽകുന്നു. 10 പേരുടെ പേരുള്ള ഹിറ്റ്‌ലിസ്റ്റ് തയാറാക്കിയതായും പോസ്റ്ററുകൾ അവകാശപ്പെടുന്നുണ്ട്. ഇസ്‌ലാമിക പാഠങ്ങൾ അനുസരിച്ച് ജീവിക്കാനും തെറ്റുകളിൽ നിന്നു പിന്തിരിയാനും മതത്തിന്റെ ഔന്നത്യത്തിനായി പരിശ്രമിക്കാനും പോസ്റ്ററുകൾ ആഹ്വാനം ചെയ്യുന്നു.

നിരവധി ചെറുപ്പക്കാർ തന്നിഷ്ടവും ദുരാചാരവും പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മക്കളുടെ പ്രവൃത്തികൾ നിരീക്ഷിക്കണം. അവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കണം -എന്നിങ്ങനെയാണ് പ്രധാന നിർദ്ദേശങ്ങളും നിരീക്ഷണങ്ങളും. രാഷ്ട്രീയ പ്രവർത്തകർ കൂട്ടത്തോടെ രാജി വെച്ച് പ്രവർത്തനം അവസാനിപ്പിച്ചില്ലെങ്കിൽ ഗൗരവ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :