ബി സി സി ഐക്ക് തിരിച്ചടി; അധ്യക്ഷ സ്ഥാനത്ത് നിന്നും അനുരാഗ് ഠാക്കൂറിനെ നീക്കി, പുതിയ ഭാരവാഹികളെ ഉടൻ നിർദേശിക്കണമെന്നും സുപ്രിംകോടതി

തിങ്കള്‍, 2 ജനുവരി 2017 (11:42 IST)

Widgets Magazine

അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും അനുരാഗ് ഠാക്കൂറിനെ നീക്കി. സുപ്രിംകോടതിയുടെതാണ് ഉത്തരവ്. അനുരാഗ് ഠാക്കൂറും ബി സി സി ഐ സെക്രട്ടറി അജേഷ് ഷിർക്കെയും നിലവിലെ സ്ഥാനത്ത് നിന്നും മാറിനിൽക്കണമെന്ന് കോടതി വ്യക്തമാക്കി. സുപ്രിം കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണത്തെ തുടർന്നാണ് ബി സി സി ഐ അധ്യക്ഷൻ സ്ഥാനത്ത് നിന്നും അനുരാഗിനെ മാറ്റിയത്. ചീഫ് ജസ്റ്റിസ് ടിഎസ് ഠാകൂറിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
 
ബി സി സി ഐ യുടെ നിലവിലെ ഭരണസമിതിയെ മാറ്റി പുതിയ സമിതിയെ നിയമിക്കുന്നതിനും കോടതി ഉത്തരവിട്ടു. ബി സി സി ഐ ഭാരവാഹികളെ പുറത്താക്കി നിരീക്ഷകനായി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെ പിള്ളയെ നിയമിക്കണമെന്ന് ലോധകമ്മിറ്റി സുപ്രീം കോടതിയോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് വന്നിരിക്കുന്നത്.
 
ദുബായില്‍ നടന്ന ഐ സി സിയുടെ മീറ്റിംഗില്‍ ശശാങ്ക് മനോഹറുമായി നടത്തിയ ആശയവിനിമയമാണ് ഐസിസിയുടെ അഭിപ്രായമായി രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് അമിക്കസ് ക്യൂറി കണ്ടെത്തിയത്. ഈ വിഷയത്തില്‍ അനുരാഗ് ഠാകുര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് സുപ്രിംകോടതിയ്ക്ക് ബോധ്യമായതിനാലാണ് ഈ ഉത്തരവ്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഇസ്താംബൂൾ ഭീകരാക്രമണം: അക്രമിയുടെ ചിത്രവും സിസിടിവി ദൃശ്യങ്ങളും പുറത്ത്, പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം

കൊല്ലപ്പെട്ട 16 വിദേശികളില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണെന്ന് വിദേശകാര്യമന്ത്രി സുഷമ ...

news

സെല്‍ഫി വന്നതോടെ ആണും പെണ്ണും തൊട്ടുരുമ്മിനിന്നാണ് ഫോട്ടോയെടുക്കുന്നത്, ദേഹത്തുരസിയുളള ഇത്തരം സെല്‍ഫി വേണ്ട: കെ.ജെ യേശുദാസ്

സ്ത്രീകള്‍ ജീന്‍സ് ധരിച്ച് മറ്റുളളവരെ വിഷമിപ്പിക്കരുതെന്നും മറച്ചുവെക്കേണ്ടത് മറച്ചുതന്നെ ...

news

സമാജ്‍വാദി പാര്‍ട്ടിയില്‍ രാഷ്ട്രീയപ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു; അഖിലേഷിനെതിരെ മുലായം കേന്ദ്ര തെരഞ്ഞെടുപ്പ്​ കമ്മീഷനിലേക്ക്​

പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്തെന്ന കാര്യം അറിയിക്കാനും പാർട്ടി ചിഹ്നം അനുവദിക്കണമെന്ന ...

news

ചോരകൊണ്ട് ചിന്തിക്കുന്ന ഒരാള്‍ക്കും കലയും സാഹിത്യവും എന്തെന്ന് മനസിലാകില്ല: മുഖ്യമന്ത്രി

എംടി വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ കമലിനുമെതിരെ വന്ന ഫാസിസ്റ്റ് പ്രതികരണങ്ങള്‍ ...

Widgets Magazine