ബംഗളൂരു നഗരസഭാ ഭരണം ബിജെപിക്ക്, കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി

ബംഗലൂരു| VISHNU N L| Last Updated: ചൊവ്വ, 25 ഓഗസ്റ്റ് 2015 (13:50 IST)
ബംഗലൂരു കോര്‍പ്പറേഷനായ ബിബിഎംപിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉജ്ജ്വല ജയം. 198 വാര്‍ഡില്‍ 100 ലും ലീഡ് ചെയ്ത് ബിജെപി കോര്‍പ്പറേഷന്‍ ഭരണം ഉറപ്പിച്ചു. 75 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ജനതാദള്‍ 14 സീറ്റില്‍ മുന്നിലാണ്.

ശനിയാഴ്ചയായിരുന്നു ബംഗളൂരു കോർപ്പറേഷനിലെ 198ൽ 197 വാർഡുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് നടന്നത്. 49.3 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഹോങ്കസാൻഡ്ര വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ. മഹേശ്വരി വ്യാജ ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ചതിനെ തുടർന്ന് അവരുടെ സ്ഥാനാർത്ഥിത്വം റദ്ദാക്കിയിരുന്നു. ഇതോടെ ഇവിടുത്തെ ബി.ജെ.പി സ്ഥാനാർത്ഥി ഭാരതി രാമചന്ദ്ര(45) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

വീറും വാശിയുമേറിയ തിരഞ്ഞെടുപ്പ് ത്രികോണ മത്സരമായിരുന്നെങ്കിലും പ്രധാനമായും ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരുന്നു മത്സരം. തിരഞ്ഞെടുപ്പില്‍ കൊണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. എന്നാല്‍ ഇതെല്ലാം മാറ്റിമറിച്ചാണ് ബിജെപി മുന്നേറുന്നത്. കോര്‍പ്പറേഷനിലെ 198 വാര്‍ഡുകളില്‍ 100 സീറ്റ് പിടിക്കുന്നവര്‍ക്ക് ഭരണം പിടിക്കാന്‍ കഴിയും.

സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണത്തിനുള്ള ജനങ്ങളുടെ മറുപടിയാണ് ബിബിഎംപി ഫലം എന്ന് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി സിദ്ദരാമയ്യക്ക് സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന്മുതിര്‍ന്ന ബിജെപി നേതാവ് ആര്‍ അശോക് പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് പ്രതിപക്ഷമായിരിക്കുന്ന പാര്‍ട്ടി ബംഗലൂരു കോര്‍പ്പറേഷന്‍ പിടിക്കുന്നത്.

നിലവില്‍ ബിജെപിയാണ് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭിമാനപ്പൊരാട്ടമായിരുന്നു കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്. സിദ്ധരാമയ്യ നേരിട്ടിറങ്ങി പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവയ്ക്കാന്‍ സാധിക്കാത്തത് പാര്‍ട്ടിക്കും സിദ്ധരാമയ്യയ്ക്കും തിരിച്ചടിയായിരിക്കുകയാണ്.

ഈ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കും. അതേസമയം സംസ്ഥാനത്ത് വീണ്ടും ഭരണം പിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് ശക്തി പകരുകയും ചെയ്യും. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് നഗരസഭാ ഫലങ്ങൾ . നേരത്തെ മദ്ധ്യപ്രദേശിലേയും രാജസ്ഥാനിലേയും തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ബിജെപി ഉജ്ജ്വല വിജയം നേടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ...

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന
കൂടുതല്‍ ഇന്ത്യന്‍ സുഹൃത്തുക്കളെ ചൈന സന്ദര്‍ശിക്കാന്‍ സ്വാഗതം ചെയ്യുന്നുവെന്ന് ചൈനീസ് ...

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ്: എസ്എഫ്‌ഐഓ ...

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ്: എസ്എഫ്‌ഐഓ റിപ്പോര്‍ട്ടില്‍ രണ്ടുമാസത്തേക്ക് തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി
സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേന്ദ്ര കമ്പനി ...

തൃശൂര്‍ കലക്ടറേറ്റില്‍ ബോംബ് ഭീഷണി; ഡോഗ് സ്‌ക്വാഡ് പരിശോധന ...

തൃശൂര്‍ കലക്ടറേറ്റില്‍ ബോംബ് ഭീഷണി; ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി
ബോംബ് ഭീഷണിയില്ലെന്നു ഡോഗ് സ്‌ക്വാഡ് സ്ഥിരീകരിച്ചു

'പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥ': ദിവ്യ എസ് ...

'പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥ': ദിവ്യ എസ് അയ്യര്‍ക്കെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബംഗളൂരു നഗരത്തില്‍ 6.77 കോടി രൂപയുടെ വന്‍ ലഹരി വേട്ട; ...

ബംഗളൂരു നഗരത്തില്‍ 6.77 കോടി രൂപയുടെ വന്‍ ലഹരി വേട്ട; ഒന്‍പത് മലയാളികളും നൈജീരിയന്‍ പൗരനും അറസ്റ്റില്‍
മറ്റൊരു റെയ്ഡില്‍ 110 ഗ്രാം എംഡിഎംഎ രാസലരിയുമായി എട്ടു മലയാളികള്‍ അറസ്റ്റിലായി