സമയത്തിന് തിരഞ്ഞെടുപ്പ് നടത്തണമെന്നതാണ് സര്‍ക്കാരിന്റെ അഭിപ്രായമെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം| Last Modified വ്യാഴം, 20 ഓഗസ്റ്റ് 2015 (16:24 IST)
തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടേണ്ടതില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ. കുഞ്ഞാലിക്കുട്ടി. സമയത്തിന് തിരഞ്ഞെടുപ്പ് നടത്തണമെന്നത് സര്‍ക്കാരിന്റെ അഭിപ്രായെമെന്നും എങ്ങനെ തെരഞ്ഞെടുപ്പ് നടത്തണമെന്നത് തെരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമപ്രശ്നവും പ്രായോഗീഗതയും നോക്കി ഇത് സംബന്ധിച്ച് 24 ന് അന്തിമ തീരുമാനമെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.തിരഞ്ഞെടുപ്പ് കമ്മീഷനുമായി അഭിപ്രായവ്യത്യാസമുണ്ട് അദ്ദേഹം പറഞ്ഞു.

നേരത്തെ കോടതി വിധിയെത്തിയതിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിച്ച്
മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് രംഗത്തെത്തിയിരുന്നു. അവസാന സമയത്തുണ്ടായ കമ്മിഷന്റെ മനംമാറ്റത്തിൽ സംശയമുണ്ടെന്നും. കമ്മിഷണറുടെ രാഷ്ട്രീയ പശ്ചാത്തലത്തെ ആരെങ്കിലും സംശയിച്ചാൽ തെറ്റു പറയാനാകില്ലെന്നും മജീദ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :