പശ്ചിമബംഗാളില്‍ ‘ദൈവശിശു’; കാണാ‍ന്‍ വന്‍ ജനത്തിരക്ക്

ബരായ്പൂര്‍| Last Modified വെള്ളി, 21 നവം‌ബര്‍ 2014 (11:59 IST)
പശ്ചിമബംഗാളില്‍ ‘ദൈവശിശു’. നാല് കൈകളും നാല് കാലുകളുമായി ജനിച്ച ദൈവശിശുവിനെ കാണാന്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പശ്ചിമ ബംഗാളിലെ ബരായ്പൂരിലാണ് ജനത്തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ പൊലീസ് നട്ടംതിരിയുന്നത്. കുട്ടിയെ കാണാനെത്തിയവര്‍ അവിടെ തമ്പടിച്ച് പ്രാര്‍ഥനകളും മറ്റും നടത്തുന്നതാണ് പൊലീസിനെ വലയ്ക്കുന്നത്.

നാല് കൈകളും നാല് കാലുകളുമായി ജനിച്ച അപൂര്‍വ ശിശു ബ്രഹ്മാവിന്റെ അവതാരമാണെന്ന വിശ്വാസമാണ് ഇവര്‍ക്കുള്ളത്. എന്നാല്‍ പാരസിറ്റിക് ട്വിന്‍ എന്ന പ്രതിഭാസമാണിതെന്ന് വൈദ്യശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കുട്ടിയെ കാണുന്നതിനായി പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അപൂര്‍വ്വ ശിശു ദൈവാവതാരമാണെന്നാണ് ബന്ധുക്കളുടേയും അഭിപ്രായം. ലോകാവസാനത്തിന്റെ ലക്ഷണമാണിതെന്നും പ്രചരണം നടക്കുന്നുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :