അയോധ്യയിലെ ബാബറി മസ്ജിദ് ഭൂമി തർക്കം; സുപ്രധാന വാദം കേൾക്കൽ ഇന്ന്

ബാബറി മസ്ജിദ് ഭൂമി തർക്കം; കേസ് ഇന്ന് സുപ്രിംകോടതിയിൽ

aparna| Last Modified വ്യാഴം, 8 ഫെബ്രുവരി 2018 (09:14 IST)
അയോധ്യയിലെ ബാബറി മസ്ജിദ് ഭൂമി തര്‍ക്കം സംബന്ധിച്ച കേസില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. കേസിൽ നിർണായക വാദം കേൾക്കലാണ് ഇന്ന് നടക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്.

ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് പ്രത്യേക താല്‍പര്യമെടുത്ത് സ്വന്തം ബെഞ്ചിലേക്ക് മാറ്റിയാണ് വാദം കേള്‍ക്കുന്നത്. പള്ളി നിന്ന ഭൂമി മൂന്നായി പകുത്ത് സുന്നി വഖഫ് ബോര്‍ഡിനും അവര്‍ക്കെതിരെ രാമക്ഷേത്രത്തിന് വേണ്ടി കേസ് നടത്തിയ നിര്‍മോഹി അഖാഡക്കും രാംലാല വിരാജ്മാനും തുല്യമായി വീതിക്കണമെന്നായിരുന്നു 2010 സെപ്റ്റംബര്‍ 30ന് അലഹബാദ് ഹൈകോടതിയുടെ ലഖ്‌നൗ ബെഞ്ചിന്റെ വിധിയില്‍ പറഞ്ഞിരുന്നത്. മൂന്നംഗ ബെഞ്ചിന്റേതായിരുന്നു വിധി. ഇത് അപ്രായോഗികമാണെന്ന് കാണിച്ച് മൂന്ന് കക്ഷികളും ചേര്‍ന്ന് സമര്‍പ്പിച്ച അപ്പീലാണ് ഇന്ന് പരിഗണിക്കുന്നത്.

ചീഫ് ജസ്റ്റിസിനു പുറമെ, ജഡ്ജിമാരായ അശോക് ഭൂഷണ്‍, എസ്.അബ്ദുല്‍ നസീര്‍ എന്നിവരുടെ ബെഞ്ചാണ് സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :