അയോധ്യയില്‍ 4000, കേരളത്തില്‍ 200; ഘര്‍ വാപസി നിലയ്ക്കുന്നില്ല!

തിരുവനന്തപുരം| VISHNU.NL| Last Updated: ബുധന്‍, 27 നവം‌ബര്‍ 2019 (18:07 IST)
രാജ്യത്ത് വര്‍ഗീയ വിദ്വേഷത്തിന് കളമൊരുക്കിയ ഘര്‍വാപസി പ്രതിഷേധങ്ങള്‍ കനക്കുന്നതനുസരിച്ച് കൂടുതല്‍ കരുത്തോടെ നടത്താന്‍ സംഘപരിവാര്‍ പദ്ധതി. ഇതനുസരിച്ച് ഇന്ന് കേരളത്തില്‍ 200 പേരെ ഹിന്ദുമതത്തിലേക്ക് തിരിച്ചു കൊണ്ടുവരുമെന്നാണ് കേരളത്തിലെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഹിന്ദു ഹെല്‍‌പ് ലൈന്‍ അറിയിച്ചിരിക്കുന്നത്.

വിവിധ ജില്ലകളിലുള്ളവരെ ഏകോപിപ്പിച്ച് തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളില്‍ വെച്ച്
ഇന്ന് ചടങ്ങുകള്‍ നടത്താനാണ് തീരുമാനമെന്ന് വിഎച്ച് പി നേതൃത്വം അറിയിച്ചു. വിവാദങ്ങളും. മതപരിവര്‍ത്തനിത്തെത്തുന്നവരുടെ സ്വാകാര്യതയും മാനിച്ച് അതീവ രഹസ്യമായിട്ടാവും ഈ ചടങ്ങുകള്‍ നടത്തുക. ഇതില്‍ ഒരു ചടങ്ങ് മാത്രം പൊതുപരിപാടിയായി നടത്തുമെന്ന് ഹിന്ദു ഹെല്‍പ് ലൈന്‍ വക്താക്കള്‍ അറിയിച്ചു.

അതിനിടെ കോട്ടയത്ത് അന്‍പതോളം ആളുകള്‍ ഹിന്ദുമതം സ്വീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കൊട്ടയം തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, പൊങ്കുന്നം പുതിയകാവ് ദേവീ ക്ഷേത്രം എന്നിവിടങ്ങളിലാണ്
മതപരിവര്‍ത്തന
ചടങ്ങുകള്‍ നടന്നത്. പുലയ സമുദായങ്ങളില്‍ നിന്ന് ക്രൈസത വിശ്വാസത്തിലേക്ക് പോയവരാണ് ഇതില്‍ ഭൂരിഭാഗവും. മുസ്ലീം മതത്തില്‍ നിന്നുള്ളവരും ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഈ ചടങ്ങ് എവിടെയന്ന് പരിപാടിക്ക് തൊട്ടു മുമ്പ് മാത്രമേ മാധ്യമങ്ങളെ അറിയിക്കൂ. എസ്എന്‍ഡിപി പോലുള്ള സംഘടനകള് ഘര്‍ വാപസിക്ക് പരസ്യ പിന്തുണയുമയി രംഗത്തെത്തിയ സാഹചര്യത്തില്‍ മറ്റു സമുദായ സംഘടനകളുമായി ചേര്‍ന്ന് മുന്നോട്ട് പോകാനാണ് വിഎച്ച്‌പിയുടെ തീരുമാനം. അതിനിടെ രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ക്ക് ആക്കം കൂട്ടിയ രാമക്ഷേത്ര വിവാദം തളംകെട്ടി നില്‍ക്കുന്ന അയോധ്യയില്‍ നിന്ന് 4000 മുസ്ലീങ്ങളെ ഹിന്ദുക്കളാക്കുമെന്ന് വി‌എച്ച്‌പി പ്രഖ്യാപിച്ചു കഴിഞ്ഞു. വിശ്വഹിന്ദു പരിഷത്ത് നേതാവ് രാം വിലാസ് വേദാന്തിയാണ് ഈ കാരുഅം അറിയിച്ചിരിക്കുന്നത്.

ഫയിസാബാദ്, അംബേദ്കര്‍ നഗര്‍, ഗോണ്ട, ബഹ്‌റച, സുല്‍ത്താന്‍പുര്‍ എന്നിവിങ്ങളില്‍ നിന്നുള്ള മുസ്ലീം കുടുംബങ്ങളെയാണ് മതംമാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇവര്‍ ഏതു കുടുംബങ്ങളില്‍ ഉള്ളവരാണെന്ന കാര്യം വെളിപ്പെടുത്താന്‍ സാധ്യമല്ലെന്ന് വേദാന്തി വ്യക്തമാക്കി. വേദാന്തിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രണ്ടു വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് വേദാന്തിയുടെ ശ്രമമെന്ന് മുസ്ലീം ലീഗ് നേതാവ് നജ്മുല്‍ ഹസന്‍ ഘാനി ആരോപിച്ചു. വേദാന്തിയെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിയായി ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി
പറയാനുള്ളത് മുഴുവന്‍ കേട്ടെന്നും ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...