രഞ്ജി ക്രിക്കറ്റ്;കേരളവും ഹൈദരാബാദും സമനിലയില്‍

കൃഷ്ണഗിരി| VISHNU.NL| Last Modified ബുധന്‍, 24 ഡിസം‌ബര്‍ 2014 (18:42 IST)
കേരളവും ഹൈദരാബാദും തമ്മിലുള്ള രഞ്ജി മത്സരം സമനിലയില്‍ അവസാനിച്ചു. കേരളം ഉയര്‍ത്തിയ 177 റണ്‍സെന്ന ഒന്നാമിന്നിംഗ്സ് ലീഡ് പിന്തുടര്‍ന്ന ഹൈദരാബാദ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു. മത്സരത്തിന്‍െറ അവസാന ദിവസമായ ഇന്ന് കേരളത്തിന്‍െറ ബൗളര്‍മാര്‍ക് കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചില്ല. മത്സരം സമനിലയിലായതോടെ കേരളത്തിന് മൂന്നു പോയിന്‍റും ഹൈദരാബാദിന് ഒരു പോയിന്‍റും ലഭിച്ചു.

ഹൈദരാബാദിനു വേണ്ടി രണ്ടാം ഇന്നിംഗ്സ് കളിക്കാനിറങ്ങിയ തന്‍മയ് അഗര്‍വാളും(110) അക്ഷത്ത് റെഡിയും (104) സെഞ്ചുറി നേടി. ഒന്നാം ഇന്നിംഗ്സില്‍ ഹൈദരാബാദ് 270 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിംഗില്‍ സച്ചിന്‍ ബേബിയുടെ ഇരട്ട സെഞ്ചുറി മികവില്‍ കേരളം 447 റണ്‍സ് സ്കോര്‍ ചെയ്തു. 177 റണ്‍സെന്ന ഒന്നാമിന്നിംഗ്സ് ലീഡ് നേടിയതോടെ കേരളത്തിന് ബോണസ് പോയിന്‍റ് ഉറപ്പിച്ചിരുന്നു



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :