വ്യോമസേനയ്ക്ക് ‘അസ്ത്ര‘മായി

ഹൈദരാബാദ്‌| VISHNU.NL| Last Modified തിങ്കള്‍, 5 മെയ് 2014 (16:16 IST)
പ്രതിരോധ ഗവേഷണ സംഘടന(ഡിആര്‍ഡിഒ)യുടെ കിരീടത്തില്‍ ഒരു പൊന്തൂവല്‍ കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ട് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ വ്യോമ മിസൈലായ 'അസ്ത്ര' വിജയകരമായി പരീക്ഷിച്ചു.

സുഖോയ്-30 യുദ്ധവിമാനത്തില്‍നിന്ന് വ്യോമസേനയാണ് മിസൈല്‍ പരീക്ഷിച്ചത്.ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലിന് 3.8 മീറ്റര്‍ നീളവും 178 മില്ലിമീറ്റര്‍ വ്യാസവുമുണ്ട്.

ഇന്ത്യയുടെ ആദ്യ ബിയോണ്ട് വിഷ്വല്‍ റേഞ്ച്(ബിവിആര്‍) മിസൈലാണ് അസ്ത്ര. ഏതു കാലാവസ്ഥയിലും ഏതു യുദ്ധവിമാനത്തില്‍നിന്നും പ്രയോഗിക്കാമെന്നതിന്നാല്‍ അകാശത്ത് വായൂസേനയുടെ അസ്ത്രമാകുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :