ഗ്വാളിയോറില്‍ വ്യോമസേനയുടെ ‘സൂപ്പര്‍ ഹെര്‍ക്കുലീസ്‘ തകര്‍ന്നു വീണു

WEBDUNIA| Last Modified വെള്ളി, 28 മാര്‍ച്ച് 2014 (13:36 IST)
PRO
മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നു വീണു. അഞ്ച്പേരോളം അപകടത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചു.

സി-130 ജെ വിഭാഗത്തില്‍ പെടുന്ന സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനമാണ് തകര്‍ന്നുവീണത് .ആഗ്ര എയര്‍ബേസില്‍ നിന്നും ടേക്ക് ഓഫ് ചെയ്യുമ്പോഴാണ് സംഭവം ഉണ്ടായത്. അപകടത്തെക്കുറിച്ച് വ്യോമസേന അന്വേഷണം ആരംഭിച്ചു.

സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് നാല് വര്‍ഷം മുമ്പാണ് അമേരിക്കയില്‍നിന്നും 6000 കോടിരൂപയ്ക്ക് ഇന്ത്യന്‍ വ്യോമസേന വാങ്ങിയത്.

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള വ്യോമത്താവളമായ ലഡാക്കിലെ ദൗലത്ത് ബേഗ് ഓള്‍ഡിയില്‍ പറന്നിറങ്ങി അടുത്തെയിടെ ഈ വിമാനം വാര്‍ത്തയില്‍ സ്ഥാനം പിടിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :