Assembly Election 2022 Live Updates: 'അഞ്ചില്‍ കോളടിക്കുന്നത് ആര്‍ക്കൊക്കെ?' രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തത്സമയം അറിയാം

രേണുക വേണു| Last Updated: വ്യാഴം, 10 മാര്‍ച്ച് 2022 (09:47 IST)

Updates: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിച്ചു. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. പത്ത് മണിയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. ഉത്തര്‍പ്രദേശിലെ ജനവിധിയാണ് രാജ്യം ഒന്നടങ്കം ഉറ്റുനോക്കുന്നത്. ഏറ്റവും നിര്‍ണായകമായ ഉത്തര്‍പ്രദേശിലും വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലും ബിജെപി ഭരണത്തുടര്‍ച്ച നേടുമെന്നാണ് എക്സിറ്റ്പോള്‍ ഫലങ്ങളെല്ലാം പ്രവചിക്കുന്നത്. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി വിപ്ലവം രചിക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. അതേസമയം ഉത്തരാഖണ്ഡിലും ഗോവയിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് സാധ്യത കല്‍പ്പിക്കുന്നത്.

Big News:
സ്വര്‍ണവില ഞെട്ടിക്കും; പവന് 45,000 ആയേക്കും !

8.00 am: കൃത്യം എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങി, തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്

8.03 am: തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ബിജെപി ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു

8.04 am: പഞ്ചാബില്‍ ഒരിടത്ത് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു

8.05 am : ഉത്തര്‍പ്രദേശില്‍ മൂന്ന് സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു

8.15 am: യുപിയില്‍ കടുത്ത പോരാട്ടം. തപാല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ ബിജെപിയും സമാജ് വാദി പാര്‍ട്ടിയും ശക്തമായി ഏറ്റുമുട്ടുന്നു. 60 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു. 42 സീറ്റില്‍ എസ്.പിയും

8.17 am: പഞ്ചാബില്‍ ഒന്‍പത് സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു, ആം ആദ്മിയുടെ ലീഡ് അഞ്ച് സീറ്റുകളില്‍

8.18 am: പഞ്ചാബില്‍ ലീഡ് നില മാറിമറിയുന്നു. ആം ആദ്മി 13 സീറ്റിലും കോണ്‍ഗ്രസ് 10 സീറ്റിലും ലീഡ് ചെയ്യുന്നു

8.27 am: ബിജെപിയുടെ ലീഡ് നൂറ് കടന്നു. 101 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ 60 സീറ്റില്‍ സമാജ് വാദി പാര്‍ട്ടി ലീഡ് ചെയ്യുന്നു. ബി.എസ്.പി. മൂന്നിടത്തും കോണ്‍ഗ്രസ് രണ്ടിടത്തും ലീഡ് ചെയ്യുന്നു

8.35 am: ഉത്തര്‍പ്രദേശില്‍ 154 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു. സമാജ് വാദി പാര്‍ട്ടി ലീഡ് 124 സീറ്റിലേക്ക് ഉയര്‍ന്നു. ബി.എസ്.പി. ഏഴ് സീറ്റിലും കോണ്‍ഗ്രസ് നാല് സീറ്റിലും ലീഡ് ചെയ്യുന്നു

8.40 am: പഞ്ചാബില്‍ ആം ആദ്മി മുന്നേറ്റം. ആം ആദ്മിയുടെ ലീഡ് 47 സീറ്റിലേക്ക്. കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് 26 സീറ്റില്‍ മാത്രം

8.45 am: ഗോവയില്‍ 20 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ബിജെപി 14 സീറ്റിലാണ് ലീഡ് ചെയ്യുന്നത്

9.00 am: ഉത്തരാഖണ്ഡില്‍ ബലാബലം. ബിജെപി 36 സീറ്റിലും കോണ്‍ഗ്രസ് 30 സീറ്റിലും ലീഡ് ചെയ്യുന്നു

9.20 am: ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 215 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. രണ്ടാം സ്ഥാനത്തുള്ള സമാജ് വാദി പാര്‍ട്ടി ലീഡ് ചെയ്യുന്നത് 101 സീറ്റില്‍ മാത്രം. ബി.എസ്.പി. എട്ട് സീറ്റിലും കോണ്‍ഗ്രസ് നാല് സീറ്റിലും ലീഡ് ചെയ്യുന്നു. യോഗി ആദിത്യനാഥ് യുപിയില്‍ മുഖ്യമന്ത്രിയായി തുടരുമെന്ന സൂചനയാണ് ആദ്യ ഫലങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.


9.35 am : ഗോരഖ്പൂരില്‍ യോഗി ആദിത്യനാഥ് ലീഡ് ചെയ്യുന്നു

9.40 am: ഉത്തര്‍പ്രദേശിലെ 403 സീറ്റിലേക്ക് 2017 ല്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ 325 സീറ്റുമായാണ് ബിജെപി വിജയിച്ചത്









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :