ദിസ്പൂർ:|
Last Updated:
വെള്ളി, 14 ഓഗസ്റ്റ് 2015 (10:47 IST)
അസമില്‍ റെയില്‍വേ ട്രാക്ക്
തകർത്തു അപകടമുണ്ടാക്കാനുള്ള ഭീകരരുടെ ശ്രമം സൈന്യവും പൊലീസും തകര്‍ത്തു. കാംടപൂർ ലിബറേഷൻ ആർമി (കെഎൽഒ) എന്ന സംഘടനയാണ് അട്ടിമറി ശ്രമത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. റയിൽവേ ട്രാക്കിൽ ബോംബ് സ്ഥാപിക്കുന്നതിനായിരുന്നു കെഎൽഒയുടെ ശ്രമം.
നേരത്തെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അട്ടിമറി ശ്രമങ്ങളുണ്ടാക്കാനുള്ള സാധ്യതകളുണ്ടെന്ന് മുന്നറിയിപ്പ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൈന്യവും അസം പൊലീസും ചേർന്നു നടത്തിയ നീക്കത്തിലൂടെയാണ് അട്ടിമറി ശ്രമം പൊളിച്ചത്.
നീക്കത്തിനിടെ സൈന്യത്തിനെതിരെ ഭീകരർ വെടിവയ്പ്പു നടത്തി. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരൻ മരിച്ചു. 7.65 എംഎം പിസ്റ്റൾ, ബുള്ളറ്റുകൾ, രണ്ടു ഗ്രനേഡുകൾ, ഏഴു കിലോഗ്രാമിന്റെ ഒരു ഐഇഡി തുടങ്ങിയവ സ്ഥലത്തുനിന്നും കണ്ടെടുത്തു.