റെയില്‍വേപൊലീസ് ട്രെയിനില്‍ നിന്ന് തള്ളിയിട്ട ഫെന്‍സിംഗ് ചാമ്പ്യന്‍ മരിച്ചു

 റെയില്‍വേ പൊലീസ് , ഹോഷിയാര്‍ സിംഗ് , ട്രെയിന്‍ , പൊലീസ് , ഫെന്‍സിംഗ് ചാമ്പ്യന്‍ മരിച്ചു
ന്യൂഡല്‍ഹി| jibin| Last Updated: വെള്ളി, 24 ജൂലൈ 2015 (11:53 IST)
ട്രെയിനില്‍ നിന്ന് റെയില്‍വേ പൊലീസ് പുറത്തേക്ക് തള്ളിയിട്ട ദേശീയ ഫെന്‍സിംഗ് ചാമ്പ്യന്‍ മരിച്ചു. 2005ല്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ ജേതാവായ ഫെന്‍സിംഗ് ചാമ്പ്യന്‍ ഹോഷിയാര്‍ സിംഗാണ് മരിച്ചത്. മഥുരയിൽ നിന്ന് സ്വന്തം നാടായ കസ്ഗഞ്ചിലേക്കുള്ള മടക്കയാത്രയിലാണ് അപകടം നടന്നത്.

മഥുരയിൽ നിന്ന് സ്വന്തം നാടായ കസ്ഗഞ്ചിലേക്കുള്ള മടക്കയാത്രയിലാണ് റെയില്‍വേ പൊലീസ് ട്രെയിനില്‍ നിന്ന് ഹോഷിയാര്‍ സിംഗിനെ തള്ളിയിട്ടത്. മാതാവിനും ഭാര്യയോടുമൊപ്പം വരുമ്പോഴായിരുന്നു സംഭവം. ഭാര്യയെയും മാതാവിനെയും സ്ത്രീകളുടെ കോച്ചില്‍ കയറ്റിയ ഹോഷിയാര്‍ സിങ് ജനറല്‍ കോച്ചിലാണ് കയറിയിരുന്നത്. എന്നാല്‍ സുഖമില്ലാത്ത ഭാര്യ ഫോണ്‍ ചെയ്തതിനാല്‍ സ്ത്രീകളുടെ കോച്ചിലേക്ക് വന്ന ഹോഷിയാര്‍ സിങിന് നേരെ റെയില്‍വേ പൊലീസ് തട്ടിക്കയറുകയായിരുന്നു.

വനിതാ കംപാർട്ട്മെന്റിലെത്തിയതിന് ഹോഷിയാര്‍ സിംഗിനോട് 200 രൂപ പിഴയടയ്ക്കണമെന്ന് റയിൽവേ പൊലീസ് ആവശ്യപ്പെട്ടു. ഇതിനു വിസ്സമ്മതിച്ചപ്പോൾ പൊലീസുകാരുമായി വാഗ്വാദം ഉണ്ടായി. തർക്കം രൂക്ഷമായപ്പോൾ പൊലീസുകാർ സിങ്ങിനെ ട്രെയിനിനു പുറത്തേക്കു വലിച്ചെറിയുകയായിരുന്നു.

സംഭവത്തില്‍ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ വെള്ളം കുടിക്കാന്‍ പുറത്തിറങ്ങിയ ഹോഷിയാര്‍ സിങ് ട്രെയിന്‍ നീങ്ങിയപ്പോള്‍ തെന്നി വീഴുകയാണുണ്ടായതെന്നാണ് പൊലീസ് വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :