റംപാര|
VISHNU|
Last Modified വെള്ളി, 29 മെയ് 2015 (11:01 IST)
ആസാമില്‍ അഞ്ചുവയസുകാരനെ അയല്ക്കാരന് തലവെട്ടിക്കൊന്ന് ടീഗാര്ഡനില് തള്ളി. ബുധനാഴ്ച വൈകിട്ട് ആസാമിലെ സോനിത്പൂര്‍ ജില്ലയിലെ രാമപരയില് താരാജുലി ടീ എസ്റ്റേറ്റിലെ ഒരു വീട്ടിലാണ് മൃതദേഹം കണെട്ത്തിയത്. സ്ഥലത്തു നിന്നും കുട്ടിയുടെ ശരീരത്തില്‍ നിന്നും പൂജാവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി കുട്ടിയെ ബലിനല്കിയതായിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാനു മിര്ദയെന്ന 30 കാരനെ സംശയിക്കുന്നുണ്ട്.
കൊല്ലപ്പെട്ട കുട്ടിയുടെ പിതാവുമായി നാനുവിന് തര്‍ക്കം നില നിന്നിരുന്നതായി പോലീസ് പറയുന്നു. രണ്ടു പേരും തമ്മില്‍ കേവലം മൂന്ന് വീടുകള്‍ക്ക് അപ്പുറമിപ്പുറമായിട്ടാണ് താമസിക്കുന്നത്. സംഭവം നടന്ന ബുധനാഴ്ചയും ഇരുവരും തമ്മില്‍ വഴക്കുപിടിക്കുകയും ഇത് മണിക്കൂറുകളോളം നീണ്ടു നില്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വൈകിട്ട് കുട്ടിയെ നാനു പിടിച്ചുകൊണ്ടുപോകുന്നതിന് നാട്ടുകാര്‍ സാക്ഷികളായിരുന്നു. വീട്ടിലെത്തിയ നാനു കുട്ടിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്.
അതേസമയം
മന്ത്രവാദത്തിന്റെ ഭാഗമായി കുഞ്ഞിനെ ബലി കൊടുത്തതാണോ എന്ന സംശയം ഉണ്ടായതിനെ തുടര്‍ന്ന് നാനു മിര്ദ്ദയെ നാട്ടുകാര്‍ ചേര്‍ന്ന് വീട്ടില്‍ നിന്നും വലിച്ചിറക്കുകയും മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്തു. നാനു മിര്‍ദ സ്ഥലത്തെ ഒരു പ്രാധാന സിദ്ധനാണെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തില്‍ ആരേയും ഇതുവരെ അറസ്റ്റ് ചെയ്യാത്ത പോലീസ് കൂടുതല്‍ വിശദാംശത്തിനായി കാക്കുകയാണ്.