ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍| Last Modified ശനി, 21 ഫെബ്രുവരി 2015 (14:14 IST)





ജമ്മു കശ്മീരില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി‍. ബരാമുള്ള ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടതായാണ് സൂചന. വെടിവെപ്പ് തുടരുകയാണ്. ബരാമുള്ളയിലെ സോപോര്‍ പ്രദേശത്ത് ഭീകരര്‍
ഒളിഞ്ഞിരിപ്പുണ്ടെന്ന് സൈനികര്‍ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

സ്ഥലത്ത്
മൂന്നു ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്നായിരുന്നു സൈനികര്‍ക്ക് വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സേനയും പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തി. ഇതിനിടെയില്‍ ഭീകരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചു വെടിവച്ചു. ഇവര്‍ ലഷ്കര്‍ ഇ തായിബ ഭീകരരെന്നാണ് സൂചന.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :