പാകിസ്ഥാനില്‍ സ്കൂളിന് നേരെ വീണ്ടും ആക്രമണം; അധ്യാപിക കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2015 (17:22 IST)
പാക്കിസ്ഥാനില്‍ സ്കൂളിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അധ്യാപിക കൊല്ലപ്പെട്ടു. സിന്ധ് പ്രവിശ്യയിലെ സ്വകാര്യ സ്കൂളിന് നേരെയാണ് ആക്രമണം നടന്നത്. രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. അക്രമണത്തിന് ശേഷം ഇവര്‍ രക്ഷപെട്ടു. ഇവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതാദ്യമായല്ല പാകിസ്ഥാനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തുന്നത്. 2014 ഡിസംബര്‍ 16 ന്
പാകിസ്താനിലെ പെഷവാര്‍ നഗരത്തിലെ ആര്‍മി സ്കൂളിനു നേരെ തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.
ആക്രമണത്തില്‍ 132 വിദ്യാര്‍ത്ഥികള്‍ അടക്കം 145 പേരാണ് കൊല്ലപ്പെട്ടത്. ഇതുകൂടാതെ ആക്രമണത്തില്‍ 122 പേര്‍ക്കു് പരിക്കേറ്റു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :