''ഐഎസില്‍ ചേര്‍ന്നത് ദൈവത്തിന്റെ ഇഷ്ട പ്രകാരം; അടുത്ത ലക്ഷ്യം ഇന്ത്യ''

  ഐഎസ് ഐഎസ് , അരീബ് മജീദ് , മുംബൈ , ഇസ്ലാമിക് സ്റ്റേറ്റ്
ഗുവാഹത്തി| jibin| Last Modified തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (15:13 IST)
ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ് ഐഎസ്) ഇന്ത്യയെ ലക്ഷ്യം വെക്കുന്നതായി ഐഎസ് ഐഎസില്‍ നിന്ന് തിരിച്ചെത്തിയ ഭീകരനായ ഇന്ത്യന്‍ യുവാവ് അരീബ് മജീദ്. ഇറാഖിലും സിറിയയിലുമായി പടര്‍ന്നു കിടക്കുന്ന ഐഎസ് ഐഎസ് സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ മുംബൈയില്‍ നിന്ന് പോയ നാലു യുവാക്കളില്‍ ഒരാളാണ് അരീബ് മജീദ്.

മുംബൈ കല്യാണ്‍ സ്വദേശിയായ അരീബ് മജീദ് വെള്ളിയാഴ്‌ച ഇന്ത്യയിലെത്തുകയായിരുന്നു. തുടര്‍ന്ന് എന്‍ഐഎ കൂടുതല്‍ ചോദ്യം ചെയ്യലിനായി കോടതിയില്‍ നിന്ന് വാങ്ങുകയായിരുന്നു. താന്‍ ഐഎസില്‍ ചേര്‍ന്നത് ദൈവത്തിന്റെ ഇഷ്ട പ്രകാരമാണെന്നും അതില്‍ ഖേദിക്കുന്നില്ലെന്നും അരീബ് അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കുകയും ചെയ്തു. അരീബിന്റെ ഇതേ സിദ്ധാന്തത്തോട് ചേര്‍ന്നുവരുന്നത് അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ പ്രവര്‍ത്തനമില്ലാത്ത ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്ലാമി ഭീകര സംഘടനയുടേതാണെന്നും. ഇയാളെ ഐഎസ് ഐഎസ്
വിട്ടയച്ചതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ടാകാമെന്നുമാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

ഐഎസ് ഐഎസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇറാഖിലെത്തിയ ആരിഫ് മജീദിന് തീവ്രവാദികള്‍ 15 ദിവസത്തെ പരിശീലനം നല്‍കിയിരുന്നു. പിന്നീട് ഐഎസ് ഐഎസ് പോരാളികള്‍ക്കൊപ്പം തുര്‍ക്കിയിലത്തെുകയും ആക്രമണത്തില്‍ രണ്ടു തവണ വെടിയേല്‍ക്കുകയും ചെയ്തു. പരിക്ക് വഷളായതോടെ തിരികെ പോരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ഇയാള്‍ തുര്‍ക്കിയിലെ സുരക്ഷിതമായ പ്രദേശത്തേക്ക് ഒളിച്ചു കടക്കുകയായിരുന്നു.

ഇയാള്‍ തിരിച്ചു വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന്
മകനെ രക്ഷപെടുത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അരീബിന്റെ പിതാവ് ദേശീയ അന്വേഷണ ഏജന്‍സി അധികൃതരെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ മെയ് 25നാണ് കല്യാണ്‍ സ്വദേശികളായ ആരിഫ് മജീദ്, ഫഹദ് ശൈഖ്, അമാന്‍, സഹീം എന്നിവര്‍ ഇറാഖിലേക്ക് പോയത്. ഇവരില്‍ മുന്ന് പേര്‍ എഞ്ചീനീയറിങ് ബിരുദധാരികളാണ്. ഇറാഖിലെ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന നാല്‍പതംഗ സംഘത്തോടൊപ്പമായിരുന്നു യാത്ര. തന്‍റെ കൂടെണ്ടായിരുന്ന മൂന്നു പേരും ജീവനോടെ ഇരിക്കുന്നതായും ആരിഫ് അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

തൃശൂര്‍ക്കാര്‍ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ...

തൃശൂര്‍ക്കാര്‍ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ഗണേഷ് കുമാര്‍
അതേസമയം സുരേഷ് ഗോപിക്കെതിരെ ബിജെപി തൃശൂര്‍ നേതൃത്വം തന്നെ രംഗത്തെത്തിയിരിക്കുകയാണ്

പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി രണ്ട് ...

പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ പെട്രോളിനും ...

ഇന്ത്യയിൽ വിഭജന രാഷ്ട്രീയം ആധിപത്യമുറപ്പിക്കുന്നു, ...

ഇന്ത്യയിൽ വിഭജന രാഷ്ട്രീയം ആധിപത്യമുറപ്പിക്കുന്നു, രാഷ്ട്രീയ സിനിമയല്ലാതിരുന്നിട്ടും എമ്പുരാനെതിരെ ആക്രമണമുണ്ടായി: പിണറായി വിജയൻ
ഭാഗങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ സിനിമയെ മൊത്തമായാണ് ബാധിക്കുന്നത്. സാമുദായിക ...

സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം; ഒരു ...

സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം; ഒരു ഡോക്ടറിന് 7000 രോഗികള്‍!
സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം. ഏറ്റവും കൂടുതല്‍ ക്ഷാമം ഉള്ളത് ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; ഇന്നും ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു. ഏപ്രില്‍ 8 വരെ വടക്കു ...