കെജ്‌രിവാള്‍ ജനങ്ങളെ വിഡ്‌ഢികളാക്കുന്നു; വാഹനിയന്ത്രണ പരിഷ്‌കാരം വിജയകരമല്ലെന്ന് ഷീല ദീക്ഷിത്

കെജ്‌രിവാള്‍ ജനങ്ങളെ വിഡ്‌ഢികളാക്കുന്നു; വാഹനിയന്ത്രണ പരിഷ്‌കാരം വിജയകരമല്ലെന്ന് ഷീല ദീക്ഷിത്

ന്യൂഡൽഹി| JOYS JOY| Last Modified വെള്ളി, 15 ഏപ്രില്‍ 2016 (14:28 IST)
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജനങ്ങളെ വിഡ്‌ഢികളാക്കുകയാണെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്. കെജ്‌രിവാള്‍ നടപ്പാക്കിയ ഒറ്റ - ഇരട്ട വാഹന നിയന്ത്രണ പരിഷ്‌കാരം വിജയകരമല്ലെന്നും അവര്‍ പറഞ്ഞു.

വാഹന നിയന്ത്രണ പദ്ധതി കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല. ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുമ്പോൾ ജനങ്ങൾക്ക് പര്യാപ്തമായ ഗതാഗത സൗകര്യങ്ങൾ നടപ്പാക്കാനും സർക്കാർ ശ്രമിക്കണം. എന്നാല്‍, പകുതി ബസുകൾ കട്ടപ്പുറത്താണെന്നും അപ്പോൾ ജനങ്ങൾക്ക് എങ്ങനെ യാത്ര ചെയ്യാനാവുമെന്നും ദീക്ഷിത്ത് ചോദിച്ചു.

പദ്ധതി വലിയ വിജയമാണെന്ന തരത്തിൽ പരസ്യപ്രചാരണം നടത്തുന്നുണ്ട്. ഈ രീതിയില്‍ പ്രചാരണം നടത്തി ഇന്ത്യക്ക് പുറത്ത് വരെ മതിപ്പുണ്ടാക്കാനാണ് ശ്രമം. എന്നാൽ പദ്ധതി നടപ്പാക്കാനാവില്ലെന്നും ഷീല ദീക്ഷിത് പറഞ്ഞു.

അതേസമയം, വായു മലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയ ഒറ്റ - ഇരട്ട ഗതാഗത നിയന്ത്രണത്തിന്‍റെ രണ്ടാംഘട്ടത്തിന് വെള്ളിയാഴ്ച തുടക്കം കുറിച്ചു. ജനുവരി ഒന്നു മുതല്‍ പതിനഞ്ച് ദിവസം പരീക്ഷണ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ വാഹനനിയന്ത്രണം വിജയകരമായതിന് പിന്നാലെയാണ് ഇന്ന് രണ്ടാംഘട്ടത്തിന് കെജ്‌രിവാള്‍ സര്‍ക്കാര്‍ തുടക്കം കുറിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :