ഇന്ത്യന്‍ ടീം കളിയെ സമീപിച്ച രീതിയില്‍ അഭിമാനിക്കുന്നുവെന്ന് കോഹ്ലി

അഡ്ലെയ്ഡ്| Last Modified ഞായര്‍, 14 ഡിസം‌ബര്‍ 2014 (12:14 IST)
ഓസ്ട്രേലിയയ്ക്ക് എതിരെയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം കളിയെ സമീപിച്ച രീതിയില്‍ എനിക്ക് അഭിമാനമുണ്ടെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ആക്രമിച്ചു കളിച്ചതിന്റെ പേരില്‍ തോല്‍ക്കേണ്ടി വന്നതില്‍ പശ്ചാത്താപവുമില്ല
ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ തനിക്ക് അഭിമാനമാണുള്ളത് വിരാട് കോഹ്ലി പറഞ്ഞു.

നല്ല ഷോട്ട് കളിക്കാമെന്ന് ഉറപ്പുണ്ടെങ്കില്‍ അതിനു ശ്രമിക്കാനാണു താന്‍ കളിക്കാരോടു പറഞ്ഞത്. പ്രതിരോധത്തില്‍ ഊന്നി കളിച്ചിരുന്നെങ്കില്‍
തോല്‍വി 150 റണ്‍സിനെങ്കിലുമാകുമായിരുന്നെന്നും കോഹ്ലി പറഞ്ഞു. അവസരങ്ങള്‍ മുതലാക്കുന്നതില്‍ തങ്ങളെക്കാള്‍ മികവ് കാട്ടിയെന്നും ജയം അവര്‍ അര്‍ഹിക്കുന്നുവെന്നും കോഹ്ലി പറഞ്ഞു.കോഹ്ലി ആദ്യമായാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനാകുന്നത്.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :