അയോധ്യ വിധി: അമിത് ഷായുടെ വസതിയില്‍ ഉന്നതതല യോഗം ചേരുന്നു

ദേശീയ സുരക്ഷാ ഉപദേഷ്‍ടാവ് അജിത് ഡോവല്‍ ഇന്‍റലിജന്‍സ് ബ്യൂറോ തലവന്‍ അര്‍വിന്ദ് കുമാര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

റെയ്‌നാ തോമസ്| Last Modified ശനി, 9 നവം‌ബര്‍ 2019 (10:54 IST)
അയോധ്യ കേസില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിക്കാനിരിക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയില്‍ ഉന്നതതല യോഗം വിളിച്ചു. രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താനാണ് യോഗം വിളിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്‍ടാവ് അജിത് ഡോവല്‍ ഇന്‍റലിജന്‍സ് ബ്യൂറോ തലവന്‍ അര്‍വിന്ദ് കുമാര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

സുപ്രീം കോടതി വിധി വരുന്ന പശ്‍ചാത്തലത്തില്‍ അമിത് ഷാ മറ്റു പരിപാടികളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. സുപ്രീം കോടതി വിധി പ്രസ്‍താവിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിരോധനാജ്‍ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അയോധ്യയില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :