അയോധ്യാ കേസിൽ ഏകകണ്‌ഠ വിധി; പ്രാർത്ഥിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ്

അയോധ്യ ഭൂമിതർക്ക കേസിൽ വിധിപ്രസ്താവം തുടങ്ങി.

തുമ്പി ഏബ്രഹാം| Last Updated: ശനി, 9 നവം‌ബര്‍ 2019 (10:47 IST)
അയോധ്യ ഭൂമിതർക്ക കേസിൽ വിധിപ്രസ്താവം തുടങ്ങി. ജഡ്ജിമാർ വിധി ഏകകണ്ഠമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. നാൽപത് ദിവസം രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ് , അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്.

10.30നാണ് വിധി പ്രസ്താവിക്കുക.
സുപ്രീം കോടതി വെബ്സൈറ്റിൽ വിധിപ്പകർപ്പ് ഉടൻ അപ് ലോഡ് ചെയ്യും.
അയോധ്യയിലെ 2.77 ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡ്, രാം ലല്ല, നിർമോഹി അഖാഡ എന്നിവയ്ക്കായി തുല്യമായി ഭാഗിച്ച 2010 സെപ്റ്റംബറിലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഹിന്ദു, മുസ്ലീം സംഘടനകൾ ഫയൽ ചെയ്ത 14 ഹർജികളിലാണ് സുപ്രീം കോടതി വാദം കേട്ടത്.

മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ട ശേഷം 40 ദിവസത്തെ തുടർച്ചയായ വാദത്തിലേയ്ക്ക് സുപ്രീം കോടതി പോവുകയായിരുന്നു. ഇന്നലെ യുപി ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും വിളിച്ചുവരുത്തി അയോധ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ ചീഫ് ജസ്റ്റിസ് വിലയിരുത്തിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :