ന്യൂഡല്‍ഹി|
VISHNU.N.L|
Last Modified വെള്ളി, 4 ജൂലൈ 2014 (15:16 IST)
നിയുക്ത ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കിയതിനെതിരെ രംഗത്ത് വന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉരുളക്കുപ്പേരിപൊലെ ബിജെപിയുടെ മറുപടി. റോബര്‍ട്ട് വധ്രയ്ക്ക് നല്‍കിയിരിക്കുന്ന ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ചൂണ്ടിക്കാട്ടിയാണ് ബിജെപി തിരിച്ചടിച്ചത്.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വധ്രയ്ക്ക് സുരക്ഷ ലഭിക്കുന്നുണ്ട്. അത് കോണ്‍ഗ്രസിന് സന്തോഷകരമാണ്. അമിത് ഭായ്ക്ക് സുരക്ഷ നല്‍കുന്നതാണ് കോണ്‍ഗ്രസിന്റെ പ്രശ്നം ബിജെപി നേതാവ് ഷാനവാസ് ഹുസൈന് പറഞ്ഞു.
ഭീഷണി നിലനില്‍ക്കുന്നതിനാലാണ് അമിത് ഷായിക്ക് സുരക്ഷ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് റഷീദ് അല്‍വി രംഗത്തെത്തിയിരുന്നു. അമിത് ഷായ്ക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ നല്‍കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം.
ബിജെപി ചുട്ട മറുപടി നല്‍കിയതോടെ വിഷയത്തേപ്പറ്റ് ചോദിച്ചിട്ടേയില്ലെന്ന ഭാവത്തിലാണ് കൊണ്ഗ്രസ് നേതാക്കള്‍ ഇപ്പൊള്‍. അമിത് ഷായ്ക്ക് സുരക്ഷ നല്‍കുന്നതിനെ കോണ്‍ഗ്രസ് ചൊദ്യം ചെയ്താല്‍ റോബര്‍ട്ട് വധ്രയേ ഉയര്‍ത്തിക്കാട്ടി നേരിടാന്‍ ബിജെപി നേരത്തേ തീരുമാനിച്ചിരുന്നു.
രാജ്യത്തെ വിവിഐപികള്‍ക്ക് മാത്രമാണ് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കുന്നത്. 40 മുതല്‍ 70 വരെ സുരക്ഷാ ഗാര്‍ഡുകളാണ് സുരക്ഷയ്ക്കെത്തുന്നത്. നിലവില്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കാവുന്ന 250 വിവിഐപികളാണ് കേന്ദ്ര സര്‍ക്കാരിന്റെ പട്ടികയിലുള്ളത്.