'സത്യമേവ ജയതേ'യുമായി അമീര്‍ മോഡിയെക്കണ്ടു

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 23 ജൂണ്‍ 2014 (17:20 IST)
സത്യമേവ ജയതേ റിയാലിറ്റി ഷോയുടെ ഡിവിഡി സെറ്റുമായി ബോളീവുഡ് സൂപ്പര്‍ താരം അമീര്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മൊഡിയെ കണ്ടു. ഇന്ന് ഉച്ചയോടെയാണ് സൗത്ത്‌ ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി ആമിര്‍ ഖാന്‍ അദ്ദേഹത്തെ കണ്ടത്‌.

പാവപ്പെട്ട ആളുകളുടെ ജീവിതത്തിലേക്ക്‌ വെളിച്ചം വീശാന്‍ ശ്രമിക്കുന്ന മോഡിയുടെ ശ്രമങ്ങളില്‍ സഹകരിക്കാനാണ് രാജ്യത്തിന്റെ വ്യത്യസ്‌ത സംസ്‌ഥാനങ്ങളില്‍ നിലനില്‍ക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങള്‍ തുറന്നു കാണിക്കുന്ന റിയാലിറ്റി ഷോയുടെ ശേഖര്‍വുമായെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

മോഡിയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിനൊപ്പം സഹകരിക്കുമെന്നും മോഡിയില്‍ വലിയ പ്രതീക്ഷയുണ്ടെന്നും
ആമിര്‍ നേരത്തേ പറഞ്ഞിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :