പുടിന്റെ സന്ദര്‍ശനം; അമേരിക്ക ഇന്ത്യയോട് വിശദീകരണം തേടി!!!

അമേരിക്ക, ഇന്ത്യ, റഷ്യ, ആണവ കരാര്‍
ന്യൂഡല്‍ഹി| VISHNU.NL| Last Updated: ശനി, 13 ഡിസം‌ബര്‍ 2014 (09:19 IST)
അമേരിക്കയുടെ സാമന്ത രാജ്യമാണൊ? അല്ല എന്ന് നമ്മള്‍ പറയും. എന്നാല്‍ അത്തരത്തിലാണ് കരുതുന്നതെര്‍ന്ന് തോന്നുന്നു. ഇന്ത്യയില്‍ ആരോക്കെ വരണം , വരണ്ട എന്ന് തീരുമാനിക്കുന്നത് ഇവിടുത്തെ സര്‍ക്കാരാണ്. കാരണം നമ്മള്‍ പരമാധികാര രാഷ്ട്രമാണ്.

എന്നാല്‍ ഇന്ത്യയും റഷ്യയും തമ്മില്‍ പതിവില്ലാത്ത വിധം കൂടുതല്‍ അടുക്കുന്നത് അമേരിക്കക്കൊട്ട് പിടിച്ചമട്ടില്ല. റഷ്യയുമായി സഹകരിച്ചതില്‍ അമേരിക്ക് ഇന്ത്യയോട് വിശദീകരണം ചോദിച്ചിരിക്കുകയാണിപ്പോള്‍! മറ്റൊന്നുമല്ല ഉക്രൈന്‍ വിഷയത്തില്‍ തങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ ഒരു രാജ്യവുമായി സഹകരിച്ചതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്.

ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് പ്ലാഡിമിര്‍ പുചിന്റെ സംഘത്തില്‍ വിഘടിത ക്രിമിയമേഖലയുടെ നേതാവിന്റെ സാന്നിദ്ധ്യത്തെക്കുറിച്ചാണ് വിശദീകരണം ചോദിച്ചിട്ടുള്ളതെന്ന് വാഷിംഗ്ടണ്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. റഷ്യയോട് ചേര്‍ത്ത മുന്‍ യുക്രൈന്‍ പ്രദേശമായ ക്രിമിയയുടെ പ്രധാനമന്ത്രി സെര്‍ജി അക്സ്യനോവ് പുചിനൊപ്പം ഇന്ത്യയിലെത്തിയതാണ് അമേരിക്കയെ അലോസരപ്പെടുത്തുന്നത്.

കൂടാതെ ഇന്ത്യ റഷ്യയുമായി പ്രതിരോധ ആണവക്കരറാറുകളില്‍ ഒപ്പിട്ടതും അമേരിക്കയെ അലോസരപ്പെടുത്തുന്നുണ്ട്. മറ്റൊന്നുമല്ല ഇന്ത്യയുമായുള്ള ആണവകരാര്‍ ഇപ്പൊഴും പാതിവഴിയില്‍ നില്‍ക്കുമ്പോളാണ് റഷ്യയുമായി ഇന്ത്യ 12 ആണവ റിയാക്ടറുകള്‍ക്കുള്ള കരാര്‍ ഒപ്പിട്ടത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :