ചരിത്രം വഴിമാറുന്നു, അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ ഇനി ഇന്ത്യ വിക്ഷേപിക്കും

ബംഗളൂരു| VISHNU N L| Last Modified ബുധന്‍, 5 ഓഗസ്റ്റ് 2015 (13:52 IST)
മംഗള്‌യാന്‍ വിക്ഷേപിച്ച് ചരിത്രത്തിലേക്ക് കടന്നുകയറിയ ഇന്ത്യയെ പരിഹസിച്ച അമേരിക്കന്‍ മാധ്യമങ്ങല്‍ക്ക് ഇനി തലകുനിക്കാം. തങ്ങലുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യയെ സമീപിച്ചുകഴിഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐ‌എസ്‌ആര്‍‌ഒയുമായി ഉപഗ്രഹ വിക്ഷേപണത്തിന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി കരാറൊപ്പിട്ടു കഴിഞ്ഞു.

2015-16 ല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് കരാര്‍.
ഒന്‍പത് നാനോ, മൈക്രോ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിക്കാനാണ് അമേരിക്ക കരാറൊപ്പിട്ടത്. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗാമയ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി ഇത് സംബന്ധിച്ച് കരാര്‍ ഒപ്പിട്ടതായി ഐഎസ്ആര്‍ഒ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ദേവിപ്രസാദ് കാര്‍ണിക് അറിയിച്ചു.

ഐഎസ്ആര്‍ഒയുടെ അഭിമാനമായ പിഎസ്എല്‍വിയിലായിരിക്കും ഈ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് അയയ്ക്കുക. ഇതാദ്യമായാണ് അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്.
ഉപഗ്രഹ വിക്ഷേപണത്തിന് ഐഎസ്ആര്‍ഒയുമായി കരാര്‍ ഒപ്പിടുന്ന ഇരുപതാമത്തെ വിദേശരാജ്യമാണ് യുഎസ്.
നേരത്തെ 19 രാജ്യങ്ങളില്‍ നിന്നുള്ള 45 ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിജയപഥത്തില്‍ എത്തിച്ചിട്ടുണ്ട്.

ഇതോടൊപ്പം ബഹിരാകാശ രംഗത്ത് നിരവധി നേട്ടങ്ങള്‍ക്കായിരിക്കും ഇക്കൊല്ലം രാജ്യം സാക്ഷ്യം വഹിക്കുക. വിക്ഷേപിച്ച ശേഷം വീണ്ടും ഉപയോഗിക്കാവുന്ന റീ യൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ ടെക്നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ ഇക്കൊല്ലം അവസാനം പരീക്ഷിക്കുമെന്ന് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ. കെ ശിവന്‍ പറഞ്ഞു.

ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ജിഎസ്എല്‍വി ഡി -6 ഈ മാസം അവസാനം വിക്ഷേപിക്കും. രണ്ടര ടണ്‍ ഭാരമുള്ള വിക്ഷേപണ വാഹനത്തിന് 250 കോടിയാണ് മുതല്‍ മുടക്ക്. രാജ്യത്തെ ആശയവിനിമയ രംഗത്ത് പുത്തന്‍ കാല്‍വെയ്പ്പായിരിക്കും ഇത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :