ഇന്ത്യയുടെ സ്വര്‍ണം കയറ്റുമതി 4,000 കോടി ഡോളറിലേക്ക്

കൊച്ചി| VISHNU N L| Last Modified ബുധന്‍, 5 ഓഗസ്റ്റ് 2015 (09:35 IST)
ഇന്ത്യയുടെ സ്വര്‍ണം കയറ്റുമതി 2020-ഓടെ 4,000 കോടി ഡോളറായി ഉയരുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. ഇന്ത്യന്‍ സ്വര്‍ണത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കൂടിയതായാണ് ഗോള്‍ഡ് കൗണ്‍സിലിന്റെ വിലയിരുത്തല്‍. രാജ്യത്ത് ഏകീകൃത ഹോള്‍മാര്‍ക്കിങ് നടപ്പാക്കണമെന്നും റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ മാനേജിങ് ഡയറക്ടര്‍ പി.ആര്‍. സോമസുന്ദരം പറഞ്ഞു.

ഏകീകൃത ഹോള്‍മാര്‍ക്കിങ് നടപ്പാക്കുന്നതിലൂടെ ആഗോള വിപണിയില്‍ ഇന്ത്യന്‍ സ്വര്‍ണത്തിന്റെ വിശ്വാസ്യത ഉയര്‍ത്തും. സര്‍ക്കാറിന്റെ സ്വര്‍ണ-നാണ്യ പദ്ധതിയുടെ വിജയത്തിന് ഇത് അത്യാവശ്യമാണ്. ഹോള്‍മാര്‍ക്കിങ് ദീര്‍ഘകാലത്തേക്ക് നിര്‍ബന്ധമാക്കാനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

ഇന്ത്യയിലെ സ്വര്‍ണാഭരണങ്ങളില്‍ 30 ശതമാനം മാത്രമേ ഹോള്‍മാര്‍ക്ക് ചെയ്യുന്നുള്ളൂ. പരിശുദ്ധിയിലും മൂല്യത്തിലും ശരാശരി 10 മുതല്‍ 15 ശതമാനം വരെ വ്യത്യാസമുണ്ട്. ഹോള്‍മാര്‍ക്കിങ് സംവിധാനം മെച്ചപ്പെടുത്തുന്നതിലൂടെ ഉപഭോക്തക്കളുടെ വിശ്വാസം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :