രാഹുൽ ഗാന്ധിക്ക് മറുപടിയുമായി അനിൽ അംബാനി; റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് രാഹുലിന് അനിൽ അംബാനി അയച്ച കത്ത് പുറത്ത്

രാഹുൽ ഗാന്ധിക്ക് മറുപടിയുമായി അനിൽ അംബാനി; റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് രാഹുലിന് അനിൽ അംബാനി അയച്ച കത്ത് പുറത്ത്

ന്യൂഡൽഹി| Rijisha M.| Last Modified വ്യാഴം, 26 ജൂലൈ 2018 (07:37 IST)
ഇടപാടുമായി ബന്ധപ്പെട്ട്‌ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടിയായി അനിൽ അംബാനി അയച്ച കത്തിന്റെ വിശദാംശങ്ങൾ പുറത്ത് വന്നു. 2017 ഡിസംബർ‌ 12ന് എഴുതിയ രണ്ടു പേജ് കത്തിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുൽ രംഗത്തെത്തിയിരുന്നു.

കത്തിൽ, റഫാൽ ജെറ്റ് കരാർ ലഭിക്കുന്നതിന് റിലയൻസിന് കേന്ദ്ര സർക്കാരിന്റെ സഹായം ലഭിച്ചുവെന്ന ആരോപണം തള്ളിക്കളയുന്നു. മാത്രമല്ല, ഇത്തരമൊരു കരാറുമായി സഹകരിക്കാനുള്ള അനുഭവ സമ്പത്ത് റിലയൻസ് ഗ്രൂപ്പിനില്ലെന്ന വിമർശനവും അംബാനി കത്തിൽ പറയുന്നു.

ഗാന്ധി കുടുംബവുമായി ഞങ്ങൾക്ക് നല്ല ബന്ധമാണുള്ളതെന്നും തലമുറകളായി അതു തുടരുന്നുണ്ട്. എന്നാൽ, കോൺഗ്രസിന്റെ അധികാര സ്ഥാനങ്ങളിലുള്ളവർ ദൗര്‍ഭാഗ്യകരമായ പ്രസ്താവനകൾ നടത്തിയത് ഏറെ വേദനിപ്പിച്ചു. റഫാൽ ഇടപാടില്‍ ഫ്രാന്‍സിൽ നിർമിച്ച 36 വിമാനങ്ങള്‍ ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇതിൽ ഒരു ഇന്ത്യൻ കമ്പനിക്ക് യാതൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. രാഹുലിനു പുറമെ രൺദീപ് സിങ് സുർജേവാല ഉൾപ്പെടെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾക്കെല്ലാം ഇതേ കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :