അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂലൈ 25ന്

ന്യൂഡല്‍ഹി| JOYS JOY| Last Updated: ചൊവ്വ, 23 ജൂണ്‍ 2015 (18:31 IST)
അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂലൈ 25ന് നടക്കും. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് മെയ് മൂന്നിന് സി ബി എസ് ഇ നടത്തിയിരുന്ന പ്രവേശന പരീക്ഷ സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
തുടര്‍ന്ന് എത്രയും പെട്ടെന്ന് പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കാന്‍ സുപ്രീംകോടതി സി ബി എസ് ഇയോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് പരീക്ഷ നടത്തുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സി ബി എസ് ഇ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചെങ്കിലും തള്ളുകയായിരുന്നു. തുടര്‍ന്ന്, ഓഗസ്റ്റ് 17നകം പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കാന്‍ സുപ്രീംകോടതി സി ബി എസ് ഇയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ജൂലൈ 25ന് പരീക്ഷ നടത്താന്‍ സി ബി എസ് ഇ തീരുമാനിച്ചത്.

പരീക്ഷയെഴുതിയ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സുപ്രീംകോടതി മെയ് മൂന്നിന് നടത്തിയ പരീക്ഷ റദ്ദാക്കിയത്. നിരവധി പേര്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ന്നു കിട്ടിയെന്ന ഹരിയാന പൊലീസിന്റെ കണ്ടെത്തല്‍ വിദ്യാര്‍ഥികളുടെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :