കേരളം വ്യാജസര്‍ട്ടിഫിക്കറ്റുകളുടെ കേന്ദ്രമെന്ന് വിക്കിലീക്സ്

ന്യൂഡല്‍ഹി| JOYS JOY| Last Updated: ചൊവ്വ, 23 ജൂണ്‍ 2015 (11:42 IST)
കേരളം വ്യാജസര്‍ട്ടിഫിക്കറ്റുകളുടെ കേന്ദ്രമെന്ന് വിക്കിലീക്സ്. സൌദി അറേബ്യന്‍ എംബസി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയ പരാതിയില്‍ ഇക്കാര്യങ്ങള്‍ ഉള്ളതായാണ് വിക്കിലീക്സിന്റെ വെളിപ്പെടുത്തല്‍.

കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റാക്കറ്റ് സൌദി അറേബ്യയിലേക്ക് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി കൊടുക്കുന്നതായാണ് വിക്കിലീക്സ് വെളിപ്പെടുത്തിയിരിക്കുന്നത്‍.

സൌദി അറേബ്യയിലേക്ക് ജോലിക്കായി പോകുന്നവര്‍ക്ക് നിര്‍ബന്ധമായ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകളാണ് മാരകരോഗങ്ങള്‍ പോലും മറച്ചു വെച്ച് കേരളത്തിലെ ചില ഏജന്‍സികള്‍ നല്‍കുന്നത്. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സൌദി ഇന്ത്യയ്ക്ക് പരാതി നല്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :