ജമ്മു കശ്മീരിൽ സൈനിക ക്യാംപിനു നേരെ തീവ്രവാദി ആക്രമണം; മൂന്നു പേർ കൊല്ലപ്പെട്ടു

ജമ്മുകശ്​മീര്‍ ഭീകരാക്രമണത്തില്‍ മൂന്നു പേർ കൊല്ലപ്പെട്ടു​

ബറ്റാൽ| സജിത്ത്| Last Modified തിങ്കള്‍, 9 ജനുവരി 2017 (09:25 IST)
ജമ്മുകശ്മീരിലെ അഖ്നൂര്‍ സൈനിക ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. അഖ്​​നൂരിലെ
സൈനിക എഞ്ചിനിയറിങ്​ ഫോഴ്​സിന്റെ ക്യാമ്പിന്​ നേരെ തിങ്കളാഴ്​ച പുലർച്ചെയാണ് ആക്രമണമുണ്ടായത്​.

പ്രദേശം സൈന്യം വളഞ്ഞു. സൈനികരും ഭീകരരുമായുള്ള ഏറ്റുമുട്ടൽ ഇപ്പോളും തുടരുകയാണ്. ഭീകരർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി ഉന്നത സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതിർത്തിയിലെ റോഡുകളുടെ നിർമാണത്തിനും പരിപാലനത്തിനുമായുള്ള ബോർഡർ റോ‍ഡ്സ് ഓർഗനൈസേഷന്റെ കീഴിലുള്ള സ്ഥാപനമാണ് ജിആർഇഎഫ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :