Widgets Magazine Widgets Magazine

കശ്മീരിലെ ബരാമുള്ളയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടൽ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ശ്രീനഗർ, ചൊവ്വ, 3 ജനുവരി 2017 (08:31 IST)

Widgets Magazine

ജമ്മു കശ്മീരിലെ ബരാമുള്ളയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. പെട്രോളിങ് നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് സൈന്യം തിരിച്ചടിച്ചത്. കൊല്ലപ്പെട്ട ഭീകരന്റെ കൂടെയുണ്ടായിരുന്ന രണ്ട് ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം ഊര്‍ജിതമാക്കി.
 
കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് ആയുധങ്ങളും മറ്റു മാരക സ്ഫോടകവസ്തുകളും കണ്ടെടുത്തു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.  കഴിഞ്ഞ ദിവസം പൂഞ്ച് മേഖലയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ പതിനാറുവയസ്സുകാരനായ തന്‍വീറെന്ന ബാലന്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ച്ചയായുണ്ടാവുന്ന വെടിവെപ്പ് മൂലം പ്രദേശവാസികള്‍ എല്ലാം വളരെ ഭീതിയിലാണ്. 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഇസ്തംബൂള്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തു

രണ്ട് ഇന്ത്യക്കാർ ഉള്‍പ്പെടെ 39 പേരെ വെടിവച്ചുകൊന്നശേഷം രക്ഷപ്പെട്ട അക്രമിയെ ഇതുവരെയും ...

news

ശമ്പളവും പെൻഷനും അനിശ്ചിതമായി വൈകുന്നു; ഇന്ന് അർധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്ക്

സമരം പിൻവലിക്കണമെന്നാവശ്യപ്പെട്ടു ഗതാഗത മന്ത്രി ഇന്നു രാവിലെ മാനേജ്മെന്റിന്റെയും സംഘടനാ ...

news

പുതുവര്‍ഷത്തില്‍ മലയാളി കുടിച്ചു തീര്‍ത്തത് 60 കോടി രൂപയുടെ മദ്യം !

കഴിഞ്ഞ ഡിസംബറില്‍ ആകെ 1038.38 കോടി രൂപയുടെ വിറ്റുവരവാണ് ബിവറേജസ് കോര്‍പറേഷനുണ്ടായത്. ...

news

പിണറായി വിജയന്‍ മുണ്ടുടുത്ത മോദി; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സിപിഐ രംഗത്ത് - എകെ ബാലനും വിമര്‍ശനം

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിപിഐ. പിണറായി മുണ്ടുടുത്ത ...

Widgets Magazine Widgets Magazine