ബറ്റാൽ|
സജിത്ത്|
Last Modified തിങ്കള്‍, 9 ജനുവരി 2017 (09:25 IST)
ജമ്മുകശ്മീരിലെ അഖ്നൂര്‍ സൈനിക ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. അഖ്നൂരിലെ
സൈനിക എഞ്ചിനിയറിങ് ഫോഴ്സിന്റെ ക്യാമ്പിന് നേരെ തിങ്കളാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്.
പ്രദേശം സൈന്യം വളഞ്ഞു. സൈനികരും ഭീകരരുമായുള്ള ഏറ്റുമുട്ടൽ ഇപ്പോളും തുടരുകയാണ്. ഭീകരർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി ഉന്നത സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതിർത്തിയിലെ റോഡുകളുടെ നിർമാണത്തിനും പരിപാലനത്തിനുമായുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ കീഴിലുള്ള സ്ഥാപനമാണ് ജിആർഇഎഫ്.