പരസ്യം വെട്ടിലാക്കി; അജയ് ദേവ്‌ഗണിന് ആരോഗ്യവകുപ്പിന്റെ നോട്ടീസ്

കുട്ടികളെയും ഉപഭോക്താവിനെയും തെറ്റിദ്ധരിപ്പിക്കുന്നുവെന്നും കാട്ടിയാണ് നോട്ടീസ്

 അജയ് ദേവ്‌ഗണ്‍ , പുകയില ഉല്‍പ്പന്നത്തിന്റെ പരസ്യം , പാന്‍ മസാല , ആരോഗ്യവകുപ്പ് , ബോളിവു‌ഡ്
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 11 മാര്‍ച്ച് 2016 (13:43 IST)
പുകയില ഉല്‍പ്പന്നത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച ബോളിവു‌ഡ് നടൻ അജയ് ദേവ്‌ഗണിന് ആരോഗ്യ വകുപ്പ് നോട്ടീസ് അയച്ചു. പരസ്യത്തിലൂടെ ആരോഗ്യ നടപടികളുടെ ലംഘനത്തിനൊപ്പം പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഉപഭോക്താവിനെയും തെറ്റിദ്ധരിപ്പിക്കുന്നുവെന്നും കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

നേരിട്ടോ അല്ലാതെയോ പുകയില ഉൽപ്പനങ്ങളുടെ പരസ്യം നടത്തുന്നത് സിഗററ്റ് ആന്റ് അദർ ടൊബാക്കോ പ്രോഡക്ട് ആക്ട്
2003ന്റെ സെക്ഷൻ അഞ്ച് പ്രകാരം നിരോധിച്ചിട്ടുള്ളതാണ്. ഈ ചട്ടം അജയ് ദേവ്‌ഗണ് ലംഘിച്ചുവെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. പുകയില ഉല്‍പ്പന്നങ്ങളുടെ വ്യാപനം തടയാന്‍ ശ്രമിക്കുബോള്‍ അത്തരം പരസ്യങ്ങളില്‍ അഭിനയിക്കുകയും പാന്‍‌മസാലകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന താരത്തിന് ശക്തമായ താക്കീത് ആരോഗ്യവകുപ്പ് നൽകുകയും ചെയ്‌തു.

ജനുവരിയിൽ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്‌ഗണ്‍, സെയ്ഫ് അലി ഖാൻ, ഗോവിന്ദ, സണ്ണി ലിയോൺ, എന്നിവർക്ക് ആരോഗ്യവകുപ്പ് കാൻസറിന് കാരണമാകുന്ന പാക്കുകൾ അടങ്ങിയ പാൻമസാലകളെ പിന്തുണയ്ക്കരുതെന്ന് കാണിച്ച് കത്തയച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :