ലോക ഫുട്‌ബോള്‍ താരം പെലെയുടെ ലോകകപ്പ് മെഡല്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ലേലത്തിന് വെയ്ക്കുന്നു

ലോക ഫുട്‌ബോള്‍ താരം പെലെയുടെ ലോകകപ്പ് മെഡല്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ലേലത്തിന് വെയ്ക്കുന്നു

ബ്രസീല്‍| JOYS JOY| Last Modified വെള്ളി, 11 മാര്‍ച്ച് 2016 (10:12 IST)
ലോക ഫുട്‌ബോള്‍ താരം പെലെ തന്റെ ലോകകപ്പ് മെഡല്‍ ഉള്‍പ്പെടെ 2000ല്‍ അധികം വസ്തുക്കള്‍ ലേലത്തിന് വെയ്ക്കുന്നു. ജൂണ്‍ ഏഴുമുതല്‍ ഒമ്പതു വരെയാണ് ലണ്ടനില്‍ വെച്ചാണ് ലേലം നടക്കുക. മൂന്നു ലോകകപ്പ് മെഡലുകളും ജൂല്സ് റിമെറ്റ് ട്രോഫിയും ലേലത്തിനുണ്ട്. 1930 മുതല്‍ 1970ന്‍ വരെ ലോകകപ്പിലെ വിജയികള്‍ക്ക് സമ്മാനിച്ചത് ജൂല്സ് റിമെറ്റ് ട്രോഫി ആയിരുന്നു. കൂടാതെ, ബ്രസീല്‍ ടീമിലെ തന്റെ പത്താം നമ്പര്‍ ജഴ്സിയും ഇദ്ദേഹം ലേലത്തിനു വെക്കും.

ലേലത്തിലുള്ള വസ്തുക്കളില്‍ ഏറ്റവും കൂടുതല്‍ തുക പ്രതീക്ഷിക്കുന്നത് ജൂല്‍സ് റിമെറ്റ് ട്രോഫിക്ക് തന്നെയാണ്. ഏകദേശം, നാലു മുതല്‍ ആറുലക്ഷം വരെ ഡോളര്‍ വരെ ട്രോഫിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൂന്ന് ലോകകപ്പ് മെഡലുകള്‍ക്ക് രണ്ടുലക്ഷം ഡോളറും 1969ല്‍ ആയിരാം ഗോള്‍ നേട്ടത്തിലൂടെ കൈപ്പിടിയിലാക്കിയ ബോളിന് 60,000 ഡോളറും പ്രതീക്ഷിക്കുന്നു. ഒന്നാം തിയതി മുതല്‍ ഇവയുടെ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്.

1283 ഗോളുകളുമായി ഏറ്റവും അധികം ഗോളടിച്ച ഫുട്‌ബോള്‍ താരമെന്ന ഗിന്നസ് റെക്കോര്‍ഡും പെലെക്ക് സ്വന്തമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :